x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ് ഭാവുകത്വത്തിന്‍റെ മുഖമുദ്ര

പി.ടി. ബിനു
Published: March 15, 2026 12:18 AM IST | Updated: March 15, 2026 12:18 AM IST

ദ്രാ​വി​ഡ​മ​ണ്ണി​ന്‍റെ ന​ന​വു പ​തി​ഞ്ഞ ‘വൈ​ര’​മാ​ണ് വൈ​ര​മു​ത്തു​വി​ന്‍റെ ഓ​രോ വാ​ക്കും. ത​രു​ണ​ഹൃ​ദ​യ​ങ്ങ​ളെ ത്ര​സി​പ്പി​ക്കു​ക​യും ദാ​ർ​ശ​നി​ക​ചൈ​ത​ന്യം നി​റ​ഞ്ഞ വ​രി​ക​ളാ​ൽ ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ജ്ഞാ​നി​യാ​യ എ​ഴു​ത്തു​കാ​ര​ന്‍റെ വേ​രു​ക​ൾ ത​മി​ഴ്പാ​ര​ന്പ​ര്യ​വും ച​രി​ത്ര​വു​മാ​യി ഇ​ഴ​ചേ​ർ​ന്നു​കി​ട​ക്കു​ന്നു.

ഒ​റ്റ​വാ​യ​ന​യി​ലോ ​കേ​ൾ​വി​യി​ലോ ല​ളി​ത​വും സു​താ​ര്യ​വു​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്പോ​ഴും, പു​ന​ർ​വാ​യ​ന​യി​ൽ ആ​സ്വാ​ദ​ക​നെ എ​ത്തി​ക്കു​ന്ന​ത് പ്ര​കൃ​തി​യു​മാ​യു​ള്ള ആ​ഴ​ത്തി​ലു​ള്ള സം​വാ​ദ​ത്തി​ലേ​ക്കാ​ണ്. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി, ക​വി​ത​ക​ളി​ലൂ​ടെ​യും ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും ത​മി​ഴ​ക​ത്തെ ആ​വേ​ശി​ച്ച അ​ദ്ദേ​ഹം ഇ​ന്നും ത​മി​ഴ് ഭാ​വു​ക​ത്വ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര​ത്തി​ലൂ​ടെ അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് വൈ​ര​മു​ത്തു​വി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

1953 ജൂ​ലൈ 13ന്, ​കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തിജി​ല്ല​യാ​യ തേ​നി​യി​ലെ വ​ടു​ഗ​പ്പെ​ട്ടി​യി​ലാ​ണു വൈ​ര​മു​ത്തു​വി​ന്‍റെ ജ​ന​നം. ബാ​ല്യം​ മു​ത​ൽ സാ​ഹി​ത്യ​ത്തോ​ടും സാ​മൂ​ഹി​ക​പ്ര​സ്ഥാ​ന​ങ്ങ​ളോ​ടും വ​ലി​യ അ​ഭി​നി​വേ​ശം പു​ല​ർ​ത്തി​യി​രു​ന്ന വൈ​ര​മു​ത്തു​വി​ന്‍റെ എ​ഴു​ത്തു​ജീ​വി​ത​ത്തി​ന് പെ​രി​യാ​ർ, അ​ണ്ണാ​ദു​രൈ, ക​രു​ണാ​നി​ധി തു​ട​ങ്ങി​യ​വ​രു​ടെ ചി​ന്ത​ക​ളും ഭാ​ര​തി​യാ​ർ, ഭാ​ര​തി​ദാ​സ​ൻ, ക​ണ്ണ​ദാ​സ​ൻ തു​ട​ങ്ങി​യ വ​ലി​യ ക​വി​ക​ളു​ടെ കൃ​തി​ക​ളും അ​ടി​ത്ത​റ​യി​ട്ടു. പ​തി​നാ​ലാം വ​യ​സി​ലാ​ണ് ആ​ളു​ന്ന മ​ന​സു​മാ​യി എ​ഴു​ത്തി​ന്‍റെ വ​ഴി​ക​ളി​ലേ​ക്ക് വൈ​ര​മു​ത്തു പ്ര​വേ​ശി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ത​ന്നെ വ​ള​ർ​ന്നു​വ​രു​ന്ന ക​വി​യാ​യി അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പ​ത്തൊ​ൻ​പ​താം വ​യ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘വൈ​ഗ​രൈ മേ​ഘ​ങ്ങ​ൾ’ അ​ക്കാ​ല​ത്ത് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട കാ​വ്യ​സ​മാ​ഹാ​ര​മാ​ണ്.

1980ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘നി​ഴ​ൽ​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വൈ​ര​മു​ത്തു​വി​ന്‍റെ ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ള​യ​രാ​ജ, എ.​ആ​ർ. റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള ഗാ​ന​ങ്ങ​ൾ തെ​ന്നി​ന്ത്യ​യെ ഇ​ള​ക്കി​മ​റി​ച്ച ഹി​റ്റു​ക​ളാ​ണ്. 5800ലേ​റെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ച വൈ​ര​മു​ത്തു, ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് (മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ്) നേ​ടി​യ എ​ഴു​ത്തു​കാ​ര​ൻകൂ​ടി​യാ​ണ്.

മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളെ​യും പ്ര​കൃ​തി​യെ​യും ദാ​ർ​ശ​നി​ക​ത​യെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന ര​ച​നാ​രീ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​യി നി​രൂ​പ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ​ന്ദ​ർ​ഭ​മേ​താ​യാ​ലും അ​വ​യ്ക്കി​ണ​ങ്ങു​ന്ന വാ​ക്കു​ക​ൾ കോ​ർ​ത്തു​കെ​ട്ടു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തോ​ളം വൈ​ദ​ഗ്ധ്യ​മു​ള്ള ഗാ​ന​ര​ച​യി​താ​ക്ക​ൾ അ​പൂ​ർ​വ​മാ​ണ്. പ്ര​ണ​യ​മാ​യാ​ലും വി​ര​ഹ​മാ​യാ​ലും പെ​റ്റ​മ്മ​യു​ടെ വാ​ത്സ​ല്യ​മാ​യാ​ലും ആ​ഘോ​ഷ​ങ്ങ​ളാ​യാ​ലും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ചി​ന്ത​ക​ളാ​യാ​ലും വൈ​ര​മു​ത്തു​വി​ന്‍റെ തൂ​ലി​ക​യി​ൽ അ​നാ​യാ​സം പി​റ​വി​കൊ​ള്ളും. പ്ര​കൃ​തി​യു​ടെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രി​ക​ളി​ൽ ധാ​രാ​ള​മാ​യി ക​ട​ന്നു​വ​രാ​റു​ണ്ട്. മ​ണ്ണ്, പു​ഴ, കാ​റ്റ്, മ​ഴ, പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ ഗാ​ന​ങ്ങ​ളി​ൽ വ​ള​രെ മ​നോ​ഹ​ര​മാ​യി ഇ​ണ​ങ്ങി​നി​ൽ​ക്കു​ന്നു.

വൈ​ര​മു​ത്തു-​എ.​ആ​ർ. റ​ഹ്‌​മാ​ൻ കൂ​ട്ടു​കെ​ട്ട് ത​മി​ഴ് സി​നി​മാ​സം​ഗീ​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ‘റോ​ജ’, ‘ബോം​ബെ’, ‘ക​ന്ന​ത്തി​ൽ മു​ത്ത​മി​ട്ടാ​ൽ’, ‘എ​ന്തി​ര​ൻ’ തു​ട​ങ്ങി ഇ​വ​രു​ടെ സം​ഗീ​ത​ശി​ൽ​പ്പ​ങ്ങ​ൾ പ​ല​തും ക്ലാ​സി​ക്കു​ക​ളാ​ണ്. റ​ഹ്‌​മാ​ൻ​സം​ഗീ​ത​ത്തി​ന്‍റെ ആ​ധു​നി​ക​ത​യും വൈ​ര​മു​ത്തു​വി​ന്‍റെ ത​മി​ഴ്ത്ത​നി​മ​യും ചേ​രു​ന്പോ​ൾ അ​തെ​ല്ലാം ആ​സ്വാ​ദ​ന​ത്തി​ന്‍റെ ക​ന​ക​ഗോ​പു​ര​ങ്ങ​ളാ​യി ആ​സ്വാ​ദ​ക​ർ​ക്കു​മു​ന്പി​ൽ ഉ​യ​രു​ന്നു.
സ​ങ്കീ​ർ​ണ​മാ​യ ത​ത്വ​ചി​ന്ത​ക​ൾ​പോ​ലും ല​ളി​ത​മാ​യ പ​ദാ​വ​ലി​ക​ൾ​കൊ​ണ്ടു സാ​ധാ​ര​ണ​ക്കാ​ര​നെ അ​നു​ഭ​വി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. സാ​മൂ​ഹി​ക​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ ബോ​ധം ഉ​ണ​ർ​ത്തു​ന്ന ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം ധാ​രാ​ള​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. ഭ​ര​ണ​കൂ​ട​ത്തെ​യും സാ​മൂ​ഹി​ക അ​നാ​ചാ​ര​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കു​ന്ന വ​രി​ക​ൾ പ​ല ഗാ​ന​ങ്ങ​ളി​ലും ശ്ര​വി​ക്കാം.

സാ​ഹി​ത്യ​ലോ​ക​ത്തും വൈ​ര​മു​ത്തു​വി​ന്‍റെ കൃ​തി​ക​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യി മാ​റി. ‘ക​ള്ളി​ക്കാ​ട്ടു ഇ​തി​ഹാ​സം’, ‘ക​രു​വാ​ച്ചി കാ​വി​യം’, ‘ശി​ൽ​പ്പി​യേ ഉ​ന്നൈ ചെ​തു​ക്കി​റേ​ൻ’ തു​ട​ങ്ങി മു​പ്പ​തി​ലേ​റെ കൃ​തി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ‘ക​ള്ളി​ക്കാ​ട്ടു ഇ​തി​ഹാ​സം’ എ​ന്ന നോ​വ​ലി​ന് 2003ലെ ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ചു. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ അ​കം​കാ​ഴ്ച​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്കും വി​ദേ​ശ ഭാ​ഷ​ക​ളി​ലേ​ക്കും വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. അ​തെ​ല്ലാം ത​മി​ഴ് സാ​ഹി​ത്യ​ത്തി​ന് വ​ലി​യ അം​ഗീ​കാ​ര​മാ​യി​ത്തീ​രു​ക​യും ചെ​യ്തു.

ദേ​ശം എ​ഴു​ത്താ​യും, എ​ഴു​ത്ത് ദേ​ശ​മാ​യും മാ​റു​ന്ന അ​നു​ഭ​വം വൈ​ര​മു​ത്തു​വി​ന്‍റെ കൃ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. ‘മ​നു​ഷ്യ’​നെ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന തു​ട​ർ​ച്ച​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ കൃ​തി​യും. വൈ​ര​മു​ത്തു കേ​വ​ലം ഒ​രു ഗാ​ന​ര​ച​യി​താ​വോ ക​വി​യോ മാ​ത്ര​മ​ല്ല, ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ അ​പൂ​ർ​വം എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​ണ്. ദ്രാ​വി​ഡ​ജ​ന​ത​യു​ടെ ജീ​വ​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി വൈ​ര​മു​ത്തു​വി​ന്‍റെ കൃ​തി​ക​ൾ എ​ന്നെ​ന്നും നി​ല​നി​ൽ​ക്കും.

Tags : Tamil romanticism hallmark Vairamuthu

Recent News

Corehub Up