x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​രജീ​വി​തം... ​അ​മ​ര​ജീ​വി​തം

എം.​​ ​​പ്രേം​​​​കു​​​​മാ​​​​ർ
Published: July 21, 2026 01:07 AM IST | Updated: July 21, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

വി​​​​എ​​​​സ് എ​​​​ന്ന ര​​​​ണ്ട​​​​ക്ഷ​​​​രം ഒ​​​​ടു​​​​ങ്ങാ​​​​ത്ത സ​​​​മ​​​​ര​​​​വീ​​​​ര്യ​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ക്ക​​​​പ്പേ​​​​രാ​​​​ണ്. ഇ​​​​ട​​​​തു​​​​പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര സി​​​​ദ്ധാ​​​​ന്ത​​​​ത്തെ മു​​​​റു​​​​കെ​​​​പ്പി​​​​ടി​​​​ച്ചു സാ​​​​മാ​​​​ന്യ മ​​​​നു​​​​ഷ്യ​​​​ന്‍റെ നോ​​​​വു​​​​ക​​​​ൾ തൊ​​​​ട്ട​​​​റി​​​​ഞ്ഞ​​​​തു​​കൊ​​​​ണ്ടാ​​​​ണു വേ​​​​ലി​​​​ക്ക​​​​ക​​​​ത്തു ശ​​​​ങ്ക​​​​ര​​​​ൻ അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ എ​​​​ന്ന വി​​​​.എ​​​​സ് ജ​​​​ന​​​​പ്രി​​​​യ നേ​​​​താ​​​​വാ​​​​യ​​​​ത്. അ​​​​ധി​​​​കാ​​​​രല​​​​ബ്ധി​​​​യി​​​​ലും ക​​​​ട​​​​ന്നു​​​​വ​​​​ന്ന വ​​​​ഴി​​​​ക​​​​ളെ മ​​​​റ​​​​ക്കാ​​​​തി​​​​രു​​​​ന്ന വി​​​​എ​​​​സി​​​​ന്‍റെ ജീ​​​​വി​​​​തം​​ത​​​​ന്നെ തൊ​​​​ഴി​​​​ലാ​​​​ളി​​​​വ​​​​ർ​​​​ഗ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ മാ​​​​നി​​​​ഫെ​​​​സ്റ്റോ​​​​യാ​​​​ണ്. ക​​​​ല​​​​ഹ​​​​വും പ്ര​​​​തി​​​​രോ​​​​ധ​​​​വും വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ചി​​​​ന്ത​​​​യും ഇ​​​​ല്ലാ​​​​തെ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര ദാ​രി​ദ്ര്യ​ത്തിൽ അ​​​​മ​​​​ർ​​​​ന്നു​​​​പോ​​​​യ ഇ​​​​ന്ന​​​​ത്തെ സി​​​​പി​​​​എ​​​​മ്മി​​​​നു വി​​​​.എ​​​​സ് ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം ആ​​​​ശ​​​​യ​​​​ദാ​രി​ദ്ര്യ​ത്തിന്‍റെകൂ​​​​ടി വ​​​​ര​​​​ൾ​​​​ച്ചാ​​​​കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ഗ്നി​​​​കു​​​​ണ്ഡ​​​​ത്തി​​​​ൽനി​​​​ന്നു​​​​വ​​​​ന്ന ഒ​​​​രു മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഥകൂ​​​​ടി​​​​യാ​​​​ണ് വി.​​​​എ​​​​സി​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യജീ​​​​വി​​​​തം. സ്വ​​​​ന്തം ജീ​​​​വി​​​​തം​​ത​​​​ന്നെ അ​​​​ദ്ദേ​​​​ഹം സ​​​​മ​​​​ര​​​​മാ​​​​ക്കി​​​​ മാ​​​​റ്റി. ജീ​​​​വി​​​​തവ​​​​ഴി​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. വ​​​​ഴി​​​​മു​​​​ട​​​​ക്കാ​​​​ൻ മു​​​​ന്നി​​​​ൽ നി​​​​ന്ന​​​​വ​​​​രെ വെ​​​​ള്ളി​​​​യ​​​​ര​​​​ഞ്ഞാ​​​​ണം​​കൊ​​​​ണ്ട് അ​​​​ടി​​​​ച്ചോ​​​​ടി​​​​ച്ച ബാ​​​​ല്യ​​​​കാ​​​​ല ക​​​​ഥ​​​​യെ ഓ​​​​ർ​​​​മി​​​​ക്കും​​വി​​​​ധം ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു പി​​​​ന്നീ​​​​ട​​​​ങ്ങോ​​​​ട്ടു പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ പു​​​​തി​​​​യ ക​​​​ഥ​​​​ക​​​​ളി​​​​ൽ വി​​​​.എ​​​​സ് പ​​​​ല​​​​പ്പോ​​​​ഴും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ച​​​​ത്. വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ചോ​​​​ദ്യ​​​​മു​​​​യ​​​​രു​​​​ന്പോ​​​​ഴെ​​​​ല്ലാം സ്വ​​​​ന്തം ക​​​​ണ്ണ​​​​ട​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ ക​​​​ണ്ണി​​​​ള​​​​ക്കി അ​​​​തു ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക വൈ​​​​ഭ​​​​വവും വി​​​​.എ​​​​സി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ എ​​​​സ്.​​​​എ.​​ ഡാ​​​​ങ്ക​​​​യോ​​​​ട് ഉ​​​​പ​​​​മി​​​​ച്ച് അ​​​​ച്ച​​​​ട​​​​ക്കന​​​​ട​​​​പ​​​​ടി​​​​ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ ശേ​​​​ഷ​​​​വും അ​​​​വി​​​​ഭ​​​​ക്ത പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ദേ​​​​ശീ​​​​യ കൗ​​​​ണ്‍​സി​​​​ലില്‍​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ ക​​​​ഥ പ​​​​റ​​​​ഞ്ഞ് വ​​​​ല​​​​തു​​​​പ​​​​ക്ഷ അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​​ഷ്‌​​ട്രീ​​​​യ​​​​വും വി​​​​.എ​​​​സ് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച​​​​ത് ഇ​​​​ന്നു സി​​​​പി​​​​എം രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ ഏ​​​​റെ പ്ര​​​​സ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്.

ഓ​​​​രോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ഴി​​​​യു​​​​ന്പോ​​​​ഴും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ജ​​​​ന​​​​കീ​​​​യ അ​​​​ടി​​​​ത്ത​​​​റ ഇ​​​​ള​​​​കു​​​​ക​​​​യാ​​​​ണ്. പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര ബു​​​​ദ്ധിജീ​​​​വി​​​​ക​​​​ൾ​​​​ക്കു​​പോ​​​​ലും പ്ര​​​​തി​​​​വി​​​​ധി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത അ​​​​പാ​​​​ര​​​​മാ​​​​യ ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കു സി​​​​പി​​​​എ​​​​മ്മും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​വും വീ​​​​ണു​​​​പോ​​​​യി​​​​രി​​​​ക്കു​​​​ന്നു. ബം​​​​ഗാ​​​​ളി​​​​നും ത്രി​​​​പു​​​​ര​​​​യ്ക്കും പി​​​​ന്നാ​​​​ലെ രാ​​​​ഷ്‌​​ട്രീ​​​​യ ശ​​​​ക്തിദു​​​​ർ​​​​ഗ​​​​മാ​​​​യ കേ​​​​ര​​​​ള​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നെ കൈ​​​​വി​​​​ട്ടു. അ​​​​ങ്ങ​​​​നെ രാ​​​​ജ്യ​​​​ത്ത് ആ​​​​കെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​മ്യൂ​​​​ണി​​​​സ്റ്റു ഭ​​​​ര​​​​ണ​​​​വും (താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​കാം) അ​​​​വ​​​​സാ​​​​നി​​​​ച്ചു. ഓ​​​​രോ തോ​​​​ൽ​​​​വി​​​​യി​​​​ലും പി​​​​ഴ​​​​വു​​​​ക​​​​ൾ തി​​​​രു​​​​ത്തു​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത​​​​ല്ലാ​​​​തെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി അ​​​​തു​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ല. ഇ​​​​വി​​​​ടെ​​​​യാ​​​​ണു വി​​​​.എ​​​​സ് ഇ​​​​പ്പോ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ എ​​​​ന്നു പാ​​​​ർ​​​​ട്ടി​​​​ക്കുള്ളിലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ​​പോ​​​​ലും ഇ​​​​പ്പോ​​​​ൾ വി​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​ത്.

തി​​​​രു​​​​ത്ത​​​​ൽ പോ​​​​രാ​​​​ട്ടം തു​​​​ട​​​​ർ​​​​ന്നു

പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ രാ​​​​ഷ്‌​​ട്രീ​​​​യം ഇ​​​​നി പു​​​​റ​​​​ത്തു​​​​ മി​​​​ണ്ടി​​​​പ്പോ​​​​ക​​​​രു​​​​തെ​​​​ന്നു വി​​​​ല​​​​ക്കു​​​​ന്പോ​​​​ഴെ​​​​ല്ലാം ആ ​​​​വി​​​​ല​​​​ക്കു​​​​ പൊ​​​​ട്ടി​​​​ച്ചു വി​​​​.എ​​​​സ് പ​​​​റു​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു. ത​​​​ക്കം കി​​​​ട്ടു​​​​ന്പോ​​​​ഴെ​​​​ല്ലാം ക​​​​പ​​​​ട നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രേ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കാ​​​​ൻ വി​​​​എ​​​​സ് മ​​​​ടി​​​​കാ​​​​ണി​​​​ച്ചി​​​​ല്ല. അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​ന്‍റെ വാ​​​​ൾ ത​​​​ല​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ഴും പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കാ​​​​ൻ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​ത​​​​ന്നെ ന​​​​ന്നേ പ​​​​രി​​​​ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ഴും വി​​​​.എ​​​​സ് പി​​​​ന്മാ​​​​റി​​​​യി​​​​ല്ല. അ​​​​നാ​​​​രോ​​​​ഗ്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​പോ​​​​ലും വി​​​​.എ​​​​സി​​​​നെ മാ​​​​റ്റാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹം ചി​​​​രി​​​​ച്ചു മൗ​​​​നി​​​​യാ​​​​യി. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​നാ​​​​ൾ വ​​​​രെ ഈ ​​​​തി​​​​രു​​​​ത്ത​​​​ൽ പോ​​​​രാ​​​​ട്ടം അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ർ​​​​ന്നു. ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ച​​​​വ​​​​രും കൂ​​​​ടെ​​​​ നി​​​​ന്ന​​​​വ​​​​രും മ​​​​റു​​​​പ​​​​ക്ഷ​​​​ത്തേ​​​​ക്കു കു​​​​ട​​​​മാ​​​​റ്റി​​​​യെ​​​​ങ്കി​​​​ലും വി​​​​.എ​​​​സി​​​​ലെ പോ​​​​രാ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ല്ല. പാ​​​​ർ​​​​ട്ടി ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ലെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു പി​​​​ന്നി​​​​ൽ വി​​​​.എ​​​​സി​​​​ന്‍റെ സ​​​​ന്ത​​​​ത​​​​ സ​​​​ഹ​​​​ചാ​​​​രി​​​​ക​​​​ളാ​​​​ണെ​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണം ഉ​​​​ണ്ടാ​​​​യി. ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ കു​​​​ന്ത​​​​മു​​​​ന നീ​​​​ണ്ട​​​​തും വി​​​​.എ​​​​സി​​​​നു നേ​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നും അ​​​​ദ്ദേ​​​​ഹം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് ഉ​​​​ചി​​​​ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. മാ​​​​ധ്യ​​​​മ സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​ത​​​​ന്നെ അ​​​​തി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്നു. ഇ​​​​താ​​​​യി​​​​രു​​​​ന്നു വി​​​​.എ​​​​സ് അ​​​​ന്നു ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി.

വി​​​​എ​​​​സ് എ​​​​ന്ന തി​​​​രു​​​​ത്ത​​​​ൽ​​​​ശ​​​​ക്തി​​​​യു​​​​ടെ അ​​​​ഭാ​​​​വം

പി​​​​ന്നീ​​​​ടു വി​​​​.എ​​​​സ് സ​​​​ജീ​​​​വ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ൽ​​നി​​​​ന്നു മാ​​​​റി​​​​നി​​​​ന്ന​​​​പ്പോ​​​​ഴും സി​​​​പി​​​​എം നേ​​​​തൃ​​​​യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു ക്ഷാ​​​​മ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​ല്ല. അ​​​​തി​​​​പ്പോ​​​​ഴും കൂ​​​​ടു​​​​ത​​​​ൽ തെ​​​​ളി​​​​മ​​​​യോ​​​​ടെ നി​​​​ർ​​​​ബാ​​​​ധം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യം. പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പു വ​​​​രെ അ​​​​ത് അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​ന്ന​​​​തു പാ​​​​ടേ മാ​​​​റി. പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു മു​​​​ന്പു​​ത​​​​ന്നെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ​​​​ന്ന പു​​​​തി​​​​യ പ​​​​രി​​​​വേ​​​​ഷം ചാ​​​​ർ​​​​ത്തി നി​​​​ൽ​​​​ക്കു​​​​ന്ന എ.​​​​കെ.​​ ബാ​​​​ല​​​​നെ​​​​പ്പോ​​​​ലു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്. ഒ​​​​ടു​​​​വി​​​​ൽ വി​​​​ഴി​​​​ഞ്ഞം ഓ​​​​ഹ​​​​രി കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ലെ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ​​പോ​​​​ലും ഭി​​​​ന്നാ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നുണ്ടാ​​​​യി. പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​പ്പു​​​​റം പാ​​​​ർ​​​​ട്ടി മു​​​​ഖ​​​​പ​​​​ത്ര​​​​ത്തി​​​​നും ധാ​​​​ര​​​​ണാ​​​​പി​​​​ശ​​​​ക് സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​യു​​​​ടെ പാ​​​​പ​​​​ഭാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി മ​​​​റു​​​​പ​​​​ടി പ​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത വി​​​​ധം ദു​​​​ർ​​​​ബ​​​​ല​​​​നാ​​​​യി. വി​​​​.എ​​​​സ് എ​​​​ന്ന തി​​​​രു​​​​ത്ത​​​​ൽ​​​​ശ​​​​ക്തി​​​​യു​​​​ടെ അ​​​​ഭാ​​​​വം സി​​​​പി​​​​എം ശ​​​​ക്ത​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു.

സി​​​​പി​​​​എ​​​​മ്മി​​​​ന് ഇ​​​​ന്ന് അ​​​​ഴി​​​​മ​​​​തി​​​​വി​​​​രു​​​​ദ്ധ സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ല്ല. വി​​​​ഷ​​​​യ​​​​ദാ​​​​രി​​​​ദ്ര‍്യ​​മ​​​​ല്ല കാ​​​​ര​​​​ണം. നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കാ​​​​ൻ വി​​​​.എ​​​​സി​​​​നെ​​​​പ്പോ​​​​ലു​​​​ള്ള ഒ​​​​രു സ​​​​മ​​​​ര​​​​നേ​​​​താ​​​​വി​​​​ന്‍റെ അ​​​​സാ​​​​ന്നി​​​​ധ്യം ത​​​​ന്നെ​​​​യാ​​​​ണു നി​​​​താ​​​​ന്തം. അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​ണു വി​​​​.എ​​​​സി​​​​നെ കൂടു​​​​ത​​​​ൽ ജ​​​​ന​​​​പ്രി​​​​യ​​​​നാ​​​​ക്കി​​​​യ​​​​തും രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി ശ​​​​ക്ത​​​​നാ​​​​ക്കി​​​​യ​​​​തും. 20 കൊ​​​​ല്ല​​​​ത്തെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ കേ​​​​സി​​​​ൽ ആ​​​​ർ.​​ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യ്ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ജ​​​​യി​​​​ൽശി​​​​ക്ഷ വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്. ഐ​​​​സ്ക്രീം പാ​​​​ർ​​​​ല​​​​ർ, പാ​​​​മോ​​​​ലി​​​​ൻ ഇ​​​​റ​​​​ക്കു​​​​മ​​​​തി, സൂ​​​​ര്യ​​​​നെ​​​​ല്ലി എ​​​​ന്നി​​​​ങ്ങ​​​​നെ എ​​​​ത്ര കേ​​​​സു​​​​ക​​​​ളാ​​​​ണു വി​​​​.എ​​​​സ് എ​​​​ന്ന സ​​​​മ​​​​ര​​​​പോ​​​​രാ​​​​ളി​​​​യി​​​​ലൂ​​​​ടെ കേ​​​​ര​​​​ളം ക​​​​ണ്ട​​​​ത്.

സ​​​​ന്ധി​​​​ ചെ​​​​യ്യാ​​​​ത്ത സ​​​​മ​​​​ര​​​​പോ​​രാ​​​​ളി​​​​

ഉ​​​​മ്മ​​​​ൻ​​ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കെ.​​​​എം.​​ മാ​​​​ണി​​​​ക്കു ബാ​​​​ർ കോ​​​​ഴ കേ​​​​സി​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടിവ​​​​ന്ന​​​​തു വി.​​​​എ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ടത്തി​ന്‍റെ ഫ​ല​മായിട്ടായിരു​ന്നു. എ​​​​ന്തി​​​​ന്? ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷം ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​ർ ത​​​​ന്നെ ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​ച്ച എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ പ്ര​​​​തി​​​​യാ​​​​യി​​​​ട്ടു​​​​ള്ള മൈ​​​​ക്രോ​​​​ഫി​​​​നാ​​​​ൻ​​​​സ് സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​കേ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​തും സാ​​​​ക്ഷാ​​​​ൽ വി​​​​എ​​​​സ് ആ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴും ഈ ​​​​കേ​​​​സ് രാ​​​​ഷ്‌​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ങ്ങ​​​​നെ ആ​​​​രോ​​​​ടും ഒ​​​​ന്നി​​​​നോ​​​​ടും സ​​​​ന്ധി​​​​ചെ​​​​യ്യാ​​​​ത്ത സ​​​​മ​​​​ര​​​​പോ​​രാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​എ​​​​സ്. ആ​​​​ർ​​​​എം​​​​പി നേ​​​​താ​​​​വ് ടി.​​​​പി.​​ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ 51 വെ​​​​ട്ടേ​​​​റ്റ് കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തും അ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വി​​​​എ​​​​സും അ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സം​​​​ഘ​​​​ർ​​​​ഷ​​വും ഈ ​​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗംകൂടി​​​​യാ​​​​ണ്.

ക്യാ​​​​പ്പിറ്റൽ പ​​​​ണി​​​​ഷ്മെ​​​​ന്‍റ് ന​​​​ൽ​​​​ക​​​​ണ​​മെ​​ന്നും വി​​ഗ്ര​​ഹം ചു​​മ​​ക്കു​​ന്ന ക​​ഴു​​ത​​യെ​​പ്പോ​​ലെ​​യാ​​ണെ​​ന്നു​​മൊ​​ക്കെ വി​​​​.എ​​​​സി​​​​നെ പാ​​​​ർ​​​​ട്ടി സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച നേ​​​​താ​​​​ക്ക​​​​ൾ​​പോ​​​​ലും അ​​​​വ​​​​രു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കാ​​​​ൻ വി​​​​.എ​​​​സി​​​​നെ തോ​​​​ളി​​​​ലേ​​​​റ്റി ന​​​​ട​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​യും രാ​​​​ഷ്‌​​ട്രീ​​​​യകേ​​​​ര​​​​ളം ക​​​​ണ്ട​​​​താ​​​​ണ്. അ​​​​ത്ര​​​​യ്ക്കു ജ​​​​ന​​​​പ്രി​​​​യ​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​.എ​​​​സ്. അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​പ്പോ​​​​ലു​​​​ള്ള ഒ​​​​രു നേ​​​​താ​​​​വ് ഇ​​​​ന്നു സി​​​​പി​​​​എ​​​​മ്മി​​​​ലി​​​​ല്ല. അ​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളാ​​​​ണു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ൾ സി​​​​പി​​​​എം നേ​​​​രി​​​​ടു​​​​ന്ന​​​​ത്.

ക​യ്പു​നീ​രി​ന്‍റെ കാ​ലം

സി.​​​​പി.​​​​ ജോ​​​​ണ്‍ (ഗ​​താ​​ഗ​​ത മ​​ന്ത്രി)

വിഎ​​​​സ്​​ അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ൻ ഇ​​​​ല്ലാ​​​​ത്ത ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം സി​​​​പി​​​​എ​​​​മ്മി​​​​നു ക​​​​യ്പു​​​​നീ​​​​രി​​​​ന്‍റെ കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്ത് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നു പൊ​​​​തു​​​​വെ​​​​യും, കമ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചു സി​​​​പി​​​​എ​​​​മ്മി​​​​ന് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട കാ​​​​ലം. ഇ​​​​ത്ര​​​​യും വ​​​​ലി​​​​യ ത​​​​ക​​​​ർ​​​​ച്ച വി​​​​.എ​​​​സ് ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ദ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തി​​​​പ്പോ​​​​ൾ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്തെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്കേ​​​​റ്റ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ബം​​​​ഗാ​​​​ളി​​​​ലും ത്രി​​​​പു​​​​ര​​​​യി​​​​ലും നേ​​​​രി​​​​ട്ട പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ കേ​​​​ര​​​​ള​​​​ത്തി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ​​​​രാ​​​​ജ​​​​യം മാ​​​​ത്ര​​​​മ​​​​ല്ല ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ ത​​​​ക​​​​ർ​​​​ച്ച​​​​യും സി​​​​പി​​​​എം നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്.

ചി​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​വി​​​​ട​​​​ത്തെ പ്ര​​​​ബ​​​​ല പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണു ചി​​​​ല സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​ത്. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ൽ സി​​​​എം​​​​പി ആഹ്ലാദിക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നി​​​​ല്ല. രാ​​​​ജ്യ​​​​ത്തു വി​​​​ര​​​​ലി​​​​ലെ​​​​ണ്ണാ​​​​വു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ങ്കി​​​​ലും നേ​​​​ര​​​​ത്തേ ക​​​​മ്യൂ​​​​ണി​​​​സ്റ്റു പാ​​​​ർ​​​​ട്ടി​​​​ക്കു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും മ​​​​ന്ത്രി​​​​മാ​​​​രു​​​​മൊ​​​​ക്കെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ ഇ​​​​ന്നു സ്ഥി​​​​തി അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​പ്പോ​​​​ൾ ഏ​​​​ക ക​​​​മ്യൂ​​​​ണി​​​​സ്റ്റു മ​​​​ന്ത്രി​​​​യു​​​​ള്ള​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. അ​​​​തു സി​​​​എം​​​​പി​​​​ക്കും. കമ്യൂ​​​​ണി​​​​സ്റ്റു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഈ ​​​​ത​​​​ക​​​​ർ​​​​ച്ച മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ അ​​​​വ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​വി​​​​ടെ ആ ​​​​പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണം ഇ​​​​ല്ല. തൊ​​​​ഴി​​​​ലാ​​​​ളി​​​​വ​​​​ർ​​​​ഗം കെ​​​​ട്ടി​​​​പ്പടു​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​ദപ്പെ​​​​ട്ട​​​​വ​​​​ർ അ​​​​തി​​​​നു ശ്ര​​​​മി​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ഴ​​​​യ സ്റ്റാ​​​​ലി​​​​നി​​​​സ്റ്റ് ചി​​​​ന്താ​​​​ഗ​​​​തി​​​​യൊ​​​​ന്നും ഇ​​​​നി ന​​​​ട​​​​ന്നേ​​​​ക്കി​​​​ല്ല.

വി​​​​.എ​​​​സ് എ​​​​ക്കാ​​​​ല​​​​വും ശ​​​​ക്ത​​​​നാ​​​​യ സ്റ്റാ​​​​ലി​​​​നി​​​​സ്റ്റാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​നീ​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ട​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്. എ​​​​ല്ലാ മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​യാ​​​​ക​​​​ണം ഇ​​​​നി ക​​​​മ്യൂ​​​​ണി​​​​സ്റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കേ​​​​ണ്ട​​​​ത്. പ​​​​ണ്ടു ന​​​​ട​​​​ന്ന​​​​തെ​​​​ല്ലാം തെ​​​​റ്റാ​​​​യി​​​​പ്പോ​​​​യെ​​​​ന്ന​​​​ല്ല ഇ​​​​തു​​​​കൊ​​​​ണ്ട് ഉ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ത്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ചി​​​​ന്ത​​​​യും വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ ന​​​​ട​​​​ക്ക​​​​ണം. അ​​​​ത​​​​ത്ര എ​​​​ളു​​​​പ്പ​​​​മ​​​​ല്ല. എ​​​​ന്നാ​​​​ൽ ക​​​​ടു​​​​ത്ത സ്റ്റാ​​​​ലി​​​​നി​​​​സ്റ്റാ​​​​യ വി​​​​.എ​​​​സി​​​​ന് ഇ​​​​തെ​​​​ല്ലാം ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​താ​​​​യി​​​​രു​​​​ന്നു വി​​​​എ​​​​സി​​​​ന്‍റെ ശ​​​​ക്തി​​​​യും.

എം.​​​​വി.​​ രാ​​​​ഘ​​​​വ​​​​നെ​​​​യും കെ.​​​​ആ​​​​ർ.​​ ഗൗ​​​​രി​​​​യ​​​​മ്മ​​​​യെ​​​​യും എ​​​​ന്തി​​​​ന്‍റെ കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞാ​​​​ണെ​​​​ങ്കി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ വി​​​​.എ​​​​സും പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു. സി​​​​എം​​​​പി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്തു പാ​​​​ർ​​​​ട്ടി​​​​യെ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ വി​​​​.എ​​​​സ് ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളൊ​​​​ന്നും കൂ​​​​ടു​​​​ത​​​​ലാ​​​​യി ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ ഓ​​​​ർ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല.

ടി.​​​​പി.​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു ശേ​​​​ഷം വി​​​​.എ​​​​സ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ പോ​​​​യ​​​​തും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച​​​​തു​​​​മെ​​​​ല്ലാം വി​​​​.എ​​​​സി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. വി​​​​.എ​​​​സ് ഒ​​​​രു ച​​​​രി​​​​ത്ര​​​​പു​​​​രു​​​​ഷ​​​​നാ​​​​ണ്. വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത നേ​​​​താ​​​​വ്. അ​​​​ഴി​​​​മ​​​​തി​​​​യു​​​​ടെ ക​​​​റ​​​​പു​​​​ര​​​​ളാ​​​​ത്ത നേ​​​​താ​​​​വ്.

Tags : VSAchudanathan immortalLife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up