ടോമി ഓടയ്ക്കല്‍
അനവധി തലമുറകള്‍ക്കു വഴികാട്ടിയാണ് ദീപിക. ആദരണീയനായ നിധീരിക്കല്‍ മാണിക്കത്തനാരിലൂടെ ആരംഭിച്ച് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയ പത്രമാണിത്.
സാമൂഹിക, ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോകുന്നതില്‍ ദീപിക പുലര്‍ത്തുന്ന പ്രതിബദ്ധത പ്രശംസാര്‍ഹമാണ്. കരുത്തുറ്റ എഡിറ്റോറിയല്‍ ദീപികയെ എന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നു. സംസ്ഥാനത്തെ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്താന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കുടിയിറക്ക്, വിലവര്‍ധന, നീതിനിഷേധം എന്നിവയ്ക്കെതിരേ തൂലിക ചലിപ്പിക്കാന്‍ ദീപികയ്ക്കായിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപികയെന്നു നിസംശയം പറയാം. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഒരായിരം ആശംസകള്‍.
- ടോമി ഓടയ്ക്കല്‍ പ്രസിഡന്റ്, ദിവ്യരക്ഷാലയം, മൈലക്കൊമ്പ്, തൊടുപുഴ
Tags : Satyaduthika celebrates deepika@140