Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vandalized

തൃണമൂൽ ഓഫീസും സിപിഎം രക്തസാക്ഷി സ്മാരകവും അക്രമികൾ നശിപ്പിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഓഫിസും സി​​​പി​​​എം നി​​​ർ​​​മി​​​ച്ച ര​​​ക്ത​​​സാ​​​ക്ഷി സ്മാ​​​ര​​​ക​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ വീ​​​ടും അ​​​ക്ര​​​മി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ജാ​​​ദ​​​വ്പു​​​രി​​​ലാ​​​ണു സം​​​ഭ​​​വം.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ബി​​​ജെ​​​പി​​​യാ​​​ണെ​​​ന്നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സും സി​​​പി​​​എ​​​മ്മും ആ​​​രോ​​​പി​​​ച്ചു.മു​​​ൻ ജാ​​​ദ​​​വ്പു​​​ർ എം​​​എ​​​ൽ​​​എ ദേ​​​ബ​​​ബ്ര​​​ത മ​​​ജും​​​ദാ​​​റി​​​ന്‍റെ വീ​​​ട് നൂ​​​റ്റ​​​ന്പോ​​​ളം പേ​​​രു​​​ള്ള സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്.

മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ ബ​​​സു​​​ന്ധ ഗോ​​​സ്വാ​​​മി​​​യു​​​ടെ വീ​​​ടും അ​​​ക്ര​​​മി​​​ക​​​ൾ ത​​​ക​​​ർ​​​ത്തു. ബി​​​ജെ​​​പി പ​​​താ​​​ക​​​യേ​​​ന്തി​​​യ​​​വ​​​രാ​​​ണ് വീ​​​ട് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് ബ​​​സു​​​ന്ധ​​​ര ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഭി​​​ന്ന​​​ത​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ജാ​​​ദ​​​വ്പു​​​രി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സ​​​ർ​​​ബ​​​രി മു​​​ഖ​​​ർ​​​ജി പ​​​റ​​​ഞ്ഞു.

Latest News

Corehub Up