x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിആര്‍എസ് എംഎല്‍എയുടെ കാര്‍ ബിജെപിക്കാര്‍ അടിച്ചുതകര്‍ത്തു


Published: May 8, 2026 01:52 AM IST | Updated: May 8, 2026 01:52 AM IST

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി​ ബ​​​ണ്ടി സ​​​ഞ്ജ​​​യ് കു​​​മാ​​​റി​​​നെ​​​തി​​​രേ ‘അ​​​പ​​​കീ​​​ര്‍ത്തി’ പ​​​രാ​​​മ​​​ര്‍ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ബി​​​ആ​​​ര്‍എ​​​സ് എം​​​എ​​​ല്‍എ പി. ​​​കൗ​​​ശി​​​ക് റെ​​​ഡ്ഢി​​​യു​​​ടെ വാ​​​ഹ​​​നം ബി​​​ജെ​​​പി പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ അ​​​ടി​​​ച്ചു​​​ത​​​ക​​​ര്‍ത്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ക​​​രിം​​​ന​​​ഗ​​​റി​​​ലാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

ഹു​​​സൂ​​​രാ​​​ബാ​​​ദ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള എം​​​എ​​​ല്‍എ​​​യാ​​​ണ് കൗ​​​ശി​​​ക് റെ​​ഡ്ഢി.
സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ന​​​ഗ​​​ര​​​ത്തി​​​ല്‍ നേ​​​രി​​​യ സം​​​ഘ​​​ര്‍ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

മു​​​ന്‍ മ​​​ന്ത്രി​​​യും എം​​​എ​​​ല്‍എ​​​യു​​​മാ​​​യ ഗം​​​ഗു​​​ല ക​​​മ​​​ലാ​​​ക​​​റി​​​ന്‍റെ ക്യാ​​​മ്പ് ഓ​​​ഫീ​​​സി​​​ല്‍ കൗ​​​ശി​​​ക് റെ​​​ഡ്ഢി വാ​​​ര്‍ത്താ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ക്ര​​​മം. എം​​​എ​​​ല്‍എ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ്ര​​​കോ​​​പി​​​ത​​​രാ​​​യ ബി​​​ജെ​​​പി പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ക്യാ​​​മ്പ് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍ ത​​​ടി​​​ച്ചു​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ഓ​​​ഫീ​​​സി​​​ലെ ചെ​​​ടി​​​ച്ച​​​ട്ടി​​​ക​​​ള്‍ അ​​​ടി​​​ച്ചു​​ത​​​ക​​​ര്‍ക്കു​​​ക​​​യും ജ​​​ന​​​ല്‍ ചി​​​ല്ലു​​​ക​​​ള്‍ ഉ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

എം​​​എ​​​ല്‍എ​​​യു​​​ടെ വാ​​​ഹ​​​നം ത​​​ക​​​ര്‍ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. സം​​​ഘ​​​ര്‍ഷം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് ലാ​​​ത്തി​​​വീ​​​ശി.

Tags : BRS MLA car BJP workers vandalized

Recent News

Corehub Up