Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vayanavedi

Middle East and Gulf

ന​വ​യു​ഗം വാ​യ​ന​വേ​ദി അ​ക്ഷ​ര​സ​ദ​സ് ദ​മാമി​ൽ അ​ര​ങ്ങേ​റി

ദ​മാം: സാ​ഹി​ത്യ​സ്നേ​ഹി​ക​ളു​ടെ സം​ഗ​മ​മാ​യി ന​വ​യു​ഗം വാ​യ​ന​വേ​ദി പ്ര​തി​മാ​സ​പ​രി​പാ​ടി​യാ​യ അ​ക്ഷ​ര​സ​ദ​സി​ന്‍റെ നാ​ലാ​മ​ത് അ​ധ്യാ​യം ദ​മാ​മി​ൽ അ​ര​ങ്ങേ​റി.

ദ​മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​യ​ന​വേ​ദി പ്ര​സി​ഡന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ക്ഷ​ര​സ​ദ​സ്, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം മ​നോ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, പു​സ്ത​ക​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും, വാ​യ​ന​യു​ടെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ജീ​ഷ് പ​ട്ടാ​ഴി യോ​ഗ​ത്തി​നു സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞ് അ​ടു​ത്തി​ടെ വി​ട​വാ​ങ്ങി​യ ക​ല,സാം​സ്ക്കാ​രി​ക,സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളു​ടെ അ​നു​സ്മ​ര​ണ​കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

അ​ഞ്ചു പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ക്ഷ​ര​സ​ദ​സ്സി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

 

Latest News

Corehub Up