Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapalli Nadesan

മൈ​ക്രോ ഫി​നാ​ന്‍​സ് തട്ടിപ്പ്;കൊ​ടു​ത്ത​ത് 10 ല​ക്ഷം, ക​ണ​ക്കി​ല്‍ 20 ല​ക്ഷം

ക​​​ല്‍​പ്പ​​​റ്റ: മൈ​​​ക്രോ ഫി​​​നാ​​​ന്‍​സ് ഇ​​​ട​​​പാ​​​ടി​​​ല്‍ എ​​​സ്എ​​​ന്‍​ഡി​​​പി യോ​​​ഗം പു​​​ല്‍​പ്പ​​​ള്ളി യൂ​​​ണി​​​യ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തി​​​യ​​​ത് 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പ്. വ​​​നി​​​താ സ്വാ​​​ശ്ര​​​യ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് പു​​​ല്‍​പ്പ​​​ള്ളി യൂ​​​ണി​​​യ​​​ന് 20 ല​​​ക്ഷം രൂ​​​പ ന​​​ല്‍​കി​​​യെ​​​ന്നാ​​​ണ് മൈ​​​ക്രോ ഫി​​​നാ​​​ന്‍​സ് ഇ​​​ട​​​പാ​​​ടി​​​ന് ചു​​​ക്കാ​​​ന്‍ പി​​​ടി​​​ച്ച​​​വ​​​രു​​​ടെ ക​​​ണ​​​ക്കി​​​ല്‍.

എ​​​ന്നാ​​​ല്‍ 10 ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മാ​​​ണ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് ല​​​ഭി​​​ച്ച​​​ത്. ഈ ​​​തു​​​ക​​​യി​​​ല്‍​നി​​​ന്ന് 25,000 രൂ​​​പ വീ​​​തം ഏ​​​ഴ് സം​​​ഘ​​​ങ്ങ​​​ള്‍​ക്കാ​​​ണ് വാ​​​യ്പ ല​​​ഭി​​​ച്ച​​​തെ​​​ന്നും ബാ​​​ക്കി തു​​​ക​​​യു​​​ടെ വി​​​നി​​​യോ​​​ഗ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്നു​​​മു​​​ള്ള ആ​​​ക്ഷേ​​​പം നി​​​ല​​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണ്.

മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് കേ​സ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 124 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ആ​ദ്യം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​ത് പു​ല്‍​പ്പ​ള്ളി യൂ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ്. ഈ ​കേ​സി​ല്‍ കു​റ്റ​പ​ത്രം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണസം​ഘം.

കേ​സി​ല്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ ആ​റ് പ്ര​തി​ക​ളു​ണ്ട്. ഇ​വ​രെ വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നു.

2013-15 കാ​ല​യ​ള​വി​ലാ​ണ് കേ​സു​ക​ള്‍​ക്ക് ആ​ധാ​ര​മാ​യ ത​ട്ടി​പ്പു ന​ട​ന്ന​ത്. സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍​നി​ന്ന് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് എ​ടു​ത്ത വാ​യ്പ​യാ​ണ് ഉ​യ​ര്‍​ന്ന പ​ലി​ശ​യ്ക്ക് വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​നു​ പു​റ​മേ​യാ​യി​രു​ന്നു ക​ണ​ക്കി​ല്‍ കാ​ണി​ച്ച​തി​ലും കു​റ​ഞ്ഞ തു​ക യൂ​ണി​യ​നു​ക​ള്‍​ക്ക് ന​ല്‍​കി​യു​ള്ള ത​ട്ടി​പ്പ്.

Kerala

വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ നോവിക്കാതെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊരു​ങ്ങി സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ​​​ക്കും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​നു​​​മെ​​​തി​​​രേ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾക്ക് പി​​​ന്നീ​​​ട് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​മെ​​​ന്നും ത​​​ത്കാ​​​ലം നേ​​​താ​​​ക്ക​​​ളൊ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

സി​​​പി​​​ഐ പ​​​ണം വാ​​​ങ്ങി​​​യെ​​​ന്ന് വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞ​​​തി​​​ന് ത​​​ക്ക​​​താ​​​യ മ​​​റു​​​പ​​​ടി കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​നി അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച് വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല.

പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി പ​​​ണം പി​​​രി​​​ച്ച​​​ത് ഒ​​​ദ്യോ​​​ഗി​​​ക ര​​​സീ​​​ത് ന​​​ൽ​​​കി​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ത​​​നി​​​ക്കോ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നോ ഒ​​​രു അ​​​വ്യ​​​ക്ത​​​ത​​​യു​​​മി​​​ല്ലെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ അ​​​യാ​​​ളു​​​ടെ വ​​​ഴി​​​ക്ക് വി​​​ട്ടേ​​​ക്കൂ എ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​റ്റു​​​ നേ​​​താ​​​ക്ക​​​ളൊ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​യ്ക്കും മു​​​തി​​​ർ​​​ന്നി​​​ല്ല. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​രു​​​ങ്ങാ​​​ൻ എ​​​ല്ലാ പാ​​​ർ​​​ട്ടി ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ കൗ​​​ണ്‍​സി​​​ലു​​​ക​​​ളും മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളും ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ലാ​​​ൻ ചെയ്യും.

Kerala

വെ​ള്ളാ​പ്പ​ള്ളി​യി​ലൂ​ടെ പ​രോ​ക്ഷ മ​റു​പ​ടി ന​ൽ​കി സി​പി​എം, പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ന്നു സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ സി​​​പി​​​ഐ ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​ത്തി​​​ൽ. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​ഐ​​​യെ ച​​​തി​​​യ​​​ന്മാ​​​ർ എ​​​ന്നു വി​​​ളി​​​ച്ച വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ /”അ​​​വ​​​ര​​​ങ്ങ​​​നെ​​​യ​​​ല്ല’ എ​​​ന്നു മാ​​​ത്ര​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വ​​​ന്ദ​​​നും പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നി​​​ട്ടും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യ്ക്കെ​​​തി​​​രേ ഒ​​​ര​​​ക്ഷ​​​രം മി​​​ണ്ടാ​​​ൻ ഇ​​​രു​​​വ​​​രും ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തി​​​ൽ സി​​​പി​​​ഐ നേ​​​തൃ​​​ത്വം ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യി​​​ലാ​​​ണ്. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് പി​​​ന്നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ പൊ​​​തു​​​യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചു വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​നാ​​​ണു സി​​​പി​​​ഐ തീ​​​രു​​​മാ​​​നം.

പ​​​റ​​​യേ​​​ണ്ട​​​തു സി​​​പി​​​ഐ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ പ​​​റ​​​യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം. കൂ​​​ടാ​​​തെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​ന്‍റെ കാ​​​റി​​​ൽ ക​​​യ​​​റേ​​​ണ്ട കാ​​​ര്യം ത​​​നി​​​ക്കി​​​ല്ലെ​​​ന്നും ത​​​ന്‍റെ കൈ​​​യിൽനി​​​ന്നു കൈ ​​​നീ​​​ട്ടി കാ​​​ശ് വാ​​​ങ്ങി​​​യ​​​തു സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ മ​​​റ​​​ക്ക​​​രു​​​തെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം സി​​​പി​​​ഐ​​​ക്കു​​​ള്ളി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​കു​​​ക​​​യാ​​​ണ്. ത​​​ത്കാ​​​ലം വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നി​​​ല്ലാ​​​യെ​​​ന്നാ​​​ണ് ബി​​​നോ​​​യ് വി​​​ശ്വം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രാ​​​നി​​​രി​​​ക്കേ വ​​​ലി​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​ണ്ടാ​​​യെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു സി​​​പി​​​ഐ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വെ​​​ള്ളാ​​​പ്പ​​​ള്ളി സി​​​പി​​​ഐ​​​യ്ക്കെ​​​തി​​​രേ നി​​​ര​​​ന്ത​​​രം വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വും അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡി.​​​ രാ​​​ജ​​​യോ​​​ടു ബി​​​നോ​​​യ് സൂ​​​ചി​​​പ്പി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്.

വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണു സി​​​പി​​​എം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം. ഇ​​​ക്കാ​​​ര്യം സി​​​പി​​​ഐ​​​ക്കും ബോ​​​ധ്യ​​​മു​​​ള്ളതാണ്. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യെ നി​​​ര​​​ന്ത​​​രം അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തും മു​​​ന്ന​​​ണി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട്ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ കൂ​​​ടി അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്നാ​​​ണു സി​​​പി​​​ഐ പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ൾ മു​​​ത​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​കാ​​​രം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗോ​​​വി​​​ന്ദ​​​നും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ വെ​​​ള്ള​​​പൂ​​​ശാ​​​ൻ തു​​​നി​​​യു​​​ന്പോ​​​ഴും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കും വി​​​യോ​​​ജി​​​പ്പു​​​ണ്ടെ​​​ന്നു​​​ള്ള​​​തു സ​​​ത്യ​​​മാ​​​ണ്.

പ​​​ക്ഷേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യും വെ​​​ള്ളാ​​​പ്പ​​​ള്ളി വി​​​ഷ​​​യ​​​ത്തി​​​ൽ ഒ​​​രേ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​വ​​​രെ​​​യും കു​​​ഴ​​​പ്പി​​​ക്കു​​​ന്ന​​​ത്. സി​​​പി​​​ഐ​​​യും വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നും ഈ ​​​രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗോ​​​വി​​​ന്ദ​​​നും അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ അ​​​ത് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ നി​​​ല​​​വി​​​ലെ കെ​​​ട്ടു​​​റ​​​പ്പി​​​നെയും ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കും.

Latest News

Corehub Up