ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് ജില്ലയിലെ എൻഎൻഡിപി യോഗം ഭാരവാഹികൾ. ഭൂരിപക്ഷ ഹിന്ദുവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിതശ്രമങ്ങൾക്കെതിരേയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. അത് സാധാരണക്കാരന്റെയും ആശങ്കയാണ്. സംസ്ഥാനത്തിന്റെ പൊതുഫണ്ട് ചിലവിഭാഗക്കാർ കൊള്ളയടിക്കുന്നത് കണ്ട് മൗനംപാലിക്കാൻ എസ്എൻഡിപി യോഗം തയാറല്ല. ഇടതുസർക്കാരിന് മൂന്നാംഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സിപിഎം നേതൃനിരയിലെ പാളിച്ചയുമാണ്.26 മുതൽ ബംഗളൂരുവിൽ ചേരുന്ന എസ്എൻഡിപി നേതൃയോഗത്തിനുശേഷം തുടർസമരപരിപാടികൾ തീരുമാനിക്കും.
വാർത്താസമ്മേളനത്തിൽ എസ്എൻഡിപി കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സന്തോഷ് ശാന്തി, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടിയപ്പള്ളി, കണിച്ചുകുളങ്ങര യൂണിയൻ ഇൻചാർജ് പി.എസ്.എൻ. ബാബു, കുട്ടനാട് യൂണിയൻ ചെയർമാൻ പി.ബി. ബിനേഷ് പ്ലാത്താനത്ത്, ടി. അനിയപ്പൻ, കെ. അശോകപ്പണിക്കർ, പി.വി. സാനു, എം.ഡി. ഓമനക്കുട്ടൻ, പ്രഫ. സി.എൻ. ലോഹിതദാസ്, പി.കെ. ധനേശൻ, പൂപ്പള്ളി മുരളി, രാജേഷ് അമ്പലപ്പുഴ എന്നിവർ പങ്കെടുത്തു.
Tags : Vellapalli Nadesan Nattuvishesham District News