x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യശ​ക്തീ​ക​ര​ണം കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ


Published: June 14, 2026 12:31 AM IST | Updated: June 14, 2026 12:31 AM IST

പാ​ല​ക്കാ​ട്: സ​മു​ദാ​യ ശ​ക്തീ​ക​ര​ണം കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ എ​ണ്‍​പ​താം സ​മ്മേ​ള​നം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. രൂ​പ​ത​യി​ലെ പ​തി​നൊ​ന്ന് ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് അ​വ​ത​രി​പ്പി​ച്ച പ​തി​നൊ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ടെ ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ക​ണിവ​യ​ലി​ൽ അ​വ​ത​രി​പ്പി​ച്ചു.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ത്തി​ന് കു​റു​ക്കു​വ​ഴി ഇ​ല്ലെ​ന്നും സ​മു​ദാ​യ​ത്തി​ന് ബോ​ധ​വ​ത്ക​ര​ണ​വും സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള സ​പ്പോ​ർ​ട്ടും ല​ഭി​ച്ചാ​ൽ മാ​ത്ര​മാ​ണ് സ​മു​ദാ​യ ശ​ക്തീ​ക​ര​ണം സാ​ധ്യ​മാ​കൂ എ​ന്ന് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യ​ല്ല സ​മു​ദാ​യവ​ള​ർ​ച്ച​യു​ടെ തു​ട​ക്ക​മെ​ന്നും കൂ​ട്ടാ​യ്മ​യു​ടെ ഉൗ​ർ​ജ​മാ​ണ് ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ അ​ട​യാ​ള​മെ​ന്നും അ​ഡ്വ. ജ​സ്റ്റി​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. നി​ല​വി​ൽ ല​ഭ്യ​മാ​യ സാ​ധ്യ​ത​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ല​ഭ്യ​മാ​കു​ന്നു എ​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മു​ദാ​യ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​വ​ർ ത​യ്യാ​റാ​ക​ണം എ​ന്ന് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം വി​ല​യി​രു​ത്തി.

രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ഡോ. മാ​ത്യു വാ​ഴ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. കെ​സി​വൈ​എം സ്കോ​ള​ർ​ഷി​പ്പ് സെ​ൽ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വ​പ്ന ജെ​യിം​സ് ന​ന്ദി പ​റ​ഞ്ഞു.

Tags : Community empowerment Nattuvishesham District News

Recent News

Corehub Up