കല്ലടിക്കോട്: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണം തടയാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കർഷക സ്വരാജ് സത്യാഗ്രഹസമിതി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൃഷിയിടത്തിലും വീടുകളിലും എത്തി കൃഷിക്കും ആളുകൾക്കും ഭീഷണി ഉയർത്തുന്ന കാട്ടാനകളെ തുരത്താനും വനാതിർത്തിയിൽ ട്രഞ്ചുകളും ഹാംഗിംഗ് വൈദ്യുതിവേലികളും കിടങ്ങുകളും നിർമിച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം കർഷകർക്ക് ഗുണകരമാകുമെന്നും അത്തരം പന്നികളെ ലേലം ചെയ്ത് കർഷകർക്കു നൽകിയാൽ കൃഷിക്ക് വളമായി ഉപയോഗിക്കാൻ കഴിയുമെന്നും അങ്ങനെ കിട്ടുന്ന പണം സർക്കാർ ഖജനാവിൽ അടച്ചാൽ വരുമാനമാർഗമാകുമെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി. കൺവൻഷൻ ജില്ലാ ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഡോ.മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ജോർജ് സിറിയക്, അജിത് കുമാർ കൊട്ടേക്കാട്,പാണ്ടിയോട് പ്രഭാകരൻ, സജീഷ് കുമാർ കുത്തന്നൂർ, സന്തോഷ്കൂട്ടാല, സന്തോഷ് മലമ്പുഴ, മുതലാംതോട് മണി, ചിദംബരംകുട്ടി, രവി നെല്ലിയാമ്പതി, ഷാജുജോൺ, നാരായണസ്വാമി, മാരിയപ്പൻ നീലിപ്പാറ പ്രസംഗിച്ചു.
Tags : invasion of wild animals Nattuvishesham District News