x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മാ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ നാ​വി​ക​ൻ ക​പ്പ​ലി​ൽ മ​രിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ച് ഇ​ന്ത്യ​ൻ എം​ബ​സി


Published: June 14, 2026 01:41 AM IST | Updated: June 14, 2026 01:41 AM IST

മ​സ്ക​റ്റ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​ൻ മ​ര​ണ​പ്പെ​ട്ട​താ​യി മ​സ്ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ നി​ശാ​ന്ത് ഉ​യി​ർ​ത്ത​നാ​ഥ​ൻ (35) എ​ന്ന നാ​വി​ക​നാ​ണ് ക​പ്പ​ലി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്. ‘എം​ടി സെ​ല​സ്റ്റി​യ​ൽ’ എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ലെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ര​ണ​പ്പെ​ട്ട നാ​വി​ക​ന്‍റെ ഭൗ​തി​ക​ശ​രീ​രം എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജൂ​ൺ 11നാ​ണ് നി​ശാ​ന്ത് ക​പ്പ​ലി​ൽ വ​ച്ച് ഗു​രു​ത​ര​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​പ്പെ​ടു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ ക​ടു​ത്ത പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളും മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക​ളും കാ​ര​ണം ഇ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​സ​മ​യ​ത്ത് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഫോ​ർ​വേ​ഡ് സീ​മെ​ൻ​സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ ആ​രോ​പി​ച്ചു.

മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മൃ​ത​ദേ​ഹം കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക​പ്പ​ലി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം ജീ​ർ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യും ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. ഒ​മാ​നി​ലെ ദു​ഖ്ം പോ​ർ​ട്ട് ക​ൺ​ട്രോ​ളു​മാ​യി ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ൻ രാ​ജേ​ന്ദ്ര യാ​ദ​വ് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ കാ​ര​ണം സ​ഹാ​യം വൈ​കു​ക​യാ​യി​രു​ന്നു.

Tags : Indian sailor dies ship Oman coast embassy repatriate

Recent News

Corehub Up