ചങ്ങനാശേരി: കോളജ് ലൈബ്രേറിയന്‍സ് അസോസിയേഷന്, കേരള (കെസിഎല്എ) മഹാത്മാഗാന്ധി സര്‍വകലാശാല റീജണിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തൊടുപുഴ ന്യൂമാന്‍ കോളജ് യുജിസി ലൈബ്രേറിയന്‍ ലിസ് ജേക്കബ് പ്രഡിഡന്റായും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് യുജിസി ലൈബ്രേറിയന്‍ ഫാ. റ്റിഞ്ചു ടോം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജിലെ അര്‍ച്ചന ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റ്), തൃക്കാക്കര ഭാരതമാതാ കോളജിലെ ഗ്രീറ്റി ടോംസ് (ജോയിന്റ് സെക്രട്ടറി), മുരിക്കാശേരി പാവനാത്മ കോളജിലെ ജോയ്സി പി.ഡി. (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികള്‍.
അക്കാദമിക് കമ്മിറ്റി അംഗമായി നെടുങ്കണ്ടം എംഇഎസ് കോളജിലെ മുഹമ്മദ് സിയാദ് പി.എസും സര്‍വീസ് കമ്മിറ്റി അംഗമായി മന്നാനം സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിലെ നീതു മോഹനനും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Liz Jacob Fr. Tinju Tom office bearers MG University librarian