രാജപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയിച്ച എല്ലാ കുട്ടികളെയും അനുമോദിച്ചു തുടി സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. പൈനിക്കര ജോയ്സ് ഹോംസ്റ്റേയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ കമലാക്ഷൻ കക്കോൽ അധ്യക്ഷത വഹിച്ചു.
വാർഡംഗം സി. രേഖ, എസ്ടി പ്രമോട്ടർ കെ. ദിനേഷ്, വേദി കൺവീനർ ഡോ. യു. ബാലകൃഷ്ണൻ, മോഹനൻ കോട്ടപ്പാറ എന്നിവർ പ്രസംഗിച്ചു. ഉദുമ ഗവ. കോളജ് കോമേഴ്സ് വിഭാഗം അസി. പ്രഫസർ കെ. ബിജു കരിയർ കൗൺസലിംഗ് ക്ലാസെടുത്തു.