തൃശൂർ: തൃശൂർ പൂരാഘോഷം മതസൗഹാർദത്തിന്റെ മഹനീയ അവസരമാക്കി മാറ്റാൻ നേതൃത്വം നൽകിയ മഹാത്മാവാണ് ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് എന്ന് രാജൻ ജെ.പല്ലൻ എംഎൽഎ അഭിപ്രായപ്പെട്ടു. അന്തരിച്ച ജൂബിലി മിഷൻ മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടർ ഫാ.ഡോ. ഫ്രാൻസീസ് ആലപ്പാട്ടിനു പ്രണാമമർപ്പിച്ച് തൃശൂർ പൗരാവലി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. ബിഷപ് മാർ ബോസ്കോ പുത്തൂർ, ഫാ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, മുൻമേയർ എം.കെ. വർഗീസ്, മുതിർന്ന മാധ്യമപ്രവർത്തകരായ പി.എ. കുര്യാക്കോസ്, ഇ. സലാഹുദീൻ, ആന്റണി പോട്ടോക്കാരൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കൗൺസിലർ കരോളി ജോഷ്വ, സോണി ചെമ്മണ്ണൂർ, ഡേവിസ് കണ്ണനായ്ക്കൽ, ബേബി മൂക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ സപ്ലിമെന്റ് പ്രഫ. വി.എ വർഗീസിനു നൽകി പ്രകാശനം ചെയ്തു. ഫാ.ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ പുസ്തകങ്ങളുടെ പ്രദർശനവും ഫോട്ടോ പ്രദർശനവും നടന്നു.എ.ഡി. ഷാജു, പ്രിൻസ് മേനാച്ചേരി, പ്രഫ.സി.പി. ഡേവീസ്, പി.എം.എം. ഷെരീഫ്, ജോഷി വടക്കൻ, ജോമോൻ ചെറുശേരി എന്നിവർ നേതൃത്വം നൽകി. ഫാ.ഡോ. പോൾ പൂവത്തിങ്കൽ രചിച്ച ഗാനം സ്വയം ആലപിച്ച പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
Tags : Fr. Dr. Francis Alappat Nattuvishesham District News