x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​മാ​രുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധി


Published: June 14, 2026 04:34 AM IST | Updated: June 14, 2026 04:34 AM IST

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വീ​ട്ട​ക​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ധി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ​നിന്നു​ണ്ടാ​യ​ത്. സ്ത്രീ​ക​ളു​ടെ ഗാ​ർ​ഹി​ക​ജോ​ലി​ക​ളെ അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ സാ​ങ്ക​ല്പി​ക ശ​മ്പ​ളം 30,000
രൂ​പ​യാ​യി സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ചു.

വീ​ട്ട​മ്മ എ​ന്ന വാ​ക്ക് ഇ​നി രാ​ഷ്‌​ട്ര​നി​ർ​മാ​താ​വ് എ​ന്ന് ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ട്ടെ​യെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഈ ​ച​രി​ത്ര​വി​ധി​യെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​്ത്രീ​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു:

വീ​ട്ട​മ്മ​മാ​ർ രാ​ഷ്‌​ട്ര​നി​ർ​മാ​താ​ക്ക​ൾ ത​ന്നെ

വീ​ട്ട​മ്മ​മാ​ർ രാ​ഷ്‌​ട്ര​നി​ർ​മാ​താ​ക്ക​ൾ എ​ന്നു​ള്ള കാര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. അ​വ​രെ തേ​ടി​യെ​ത്തി​യ കോ​ട​തി വി​ധി നൂ​റു ശ​ത​മാ​ന​വും അം​ഗീ​കാ​ര​വും അ​ർ​ഹ​മാ​യ​തും ത​ന്നെ​യാ​ണ്. രാത്രി​യും പ​ക​ലും എ​ന്ന ഭേ​ദ​മി​ല്ലാ​തെ ഓരോ ഭ​വ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യും അ​ധ്വാ​നി​ക്കു​ന്ന​തി​ലൂ​ടെ വീ​ട്ട​മ്മ​മാ​ർ ചെ​യ്യു​ന്ന​ത് രാ​ജ്യ​സേ​വ​നം ത​ന്നെ​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ ഭാ​വി​ക്കും വേ​ണ്ടി വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. പ്രതി​മാ​സം 30,000 രൂ​പ സാ​ങ്ക​ല്പി​ക ശ​മ്പ​ളം വീ​ട്ട​മ്മ​യു​ടെ അ​ധ്വാ​ന​വു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ൾ ഒ​ട്ടും കൂ​ടു​ത​ല​ല്ല. കോ​ട​തിവി​ധി​യെ മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ക മാ​ത്ര​മ​ല്ല, എല്ലാ വീ​ട്ട​മ്മ​മാ​രു​ടെ​യും ക​ർ​ത്ത​വ്യ​പൂ​ർ​ണ​ത​യെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്യുന്നു.

- അ​ന്ന​പൂ​ർ​ണാ​ദേ​വി
(പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്)

കാ​ല​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ

വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി കാ​ല​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലാ​ണ്. കു​ടും​ബ​പ​രി​പാ​ല​നം, രാ​ഷ്‌​ട്ര​നി​ർ​മാ​ണം ആ​ണെ​ന്ന് വൈ​കി​യാ​ണെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി​യു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും അ​വ​ർ ഒ​രു വീ​ട്ട​മ്മ​യാ​ണ്. വീ​ട്ടി​ലെ ജോ​ലി​ക്കൊ​പ്പ​മാ​ണ് അ​വ​ർ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്ന​ത്. അ​വ​ധി​യി​ല്ലാ​ത്ത ജോ​ലി​ക്ക് അ​വ​ഗ​ണ​ന​യി​ൽ​നി​ന്നു​ള്ള മോ​ച​ന​മാ​ണ് വി​ധി. സ്ത്രീ​ക​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം എ​ത്ര​യെ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ ആ​വി​ല്ലെ​ങ്കി​ലും ഈ ​തി​രി​ച്ച​റി​വ് അ​വ​ളു​ടെ ആ​ത്മാ​ഭി​മാ​നം ഉ​യ​ർ​ത്തും എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഏ​റെ ബ​ഹു​മാ​ന​ത്തോ​ടെ ഈ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

- ബി​ന്ദു കെ. ​നാ​യ​ർ,
(പ്ര​ഥ​മാ​ധ്യാ​പി​ക, ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ൾ, പു​ല്ലാ​ട്)

വീ​ട്ട​മ്മ​മാ​രും രാ​ജ്യ​നി​ര്‍​മി​തി​യു​ടെ ഭാ​ഗം ത​ന്നെ

സ്ത്രീ​ക​ളു​ടെ ഗാ​ര്‍​ഹി​ക ജോ​ലി​ക​ളെ​യും മ​റ്റു സം​ഭാ​വ​ന​ക​ളെ​യും അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ സാ​ങ്ക​ല്പി​ക ശ​മ്പ​ളം 30,000 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യെ രാ​ജ്യ​ത്തെ വീ​ട്ട​മ്മ​മാ​ര്‍​ക്കു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. സ്വ​ന്തം കു​ടും​ബ​ത്തി​നു​വേ​ണ്ടി രാ​പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ന്ന വീ​ട്ട​മ്മ​മാ​രെ കോ​ട​തി​വി​ധി​യി​ലൂ​ടെ രാ​ജ്യം അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇ​ത് ഞ​ങ്ങ​ള്‍​ക്ക് അ​ഭി​മാ​ന​മാ​ണ്. വൈ​കി ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ക മാ​ത്ര​മ​ല്ല, വി​ധി​ക്ക് അ​നു​സ​രി​ച്ച് വീ​ട്ട​മ്മ​മാ​രെ രാ​ജ്യ​നി​ര്‍​മി​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ട് അ​വ​രു​ടെ വാ​ക്കു​ക​ളും ചി​ന്ത​ക​ളും അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യ​ണം.

  • മ​റി​യാ​മ്മ ജോ​ണ്‍, പ്ലാം​കൂ​ട്ട​ത്തി​ല്‍,
    ഇ​ര​വി​പേ​രൂ​ര്‍
  •  ജീ​വി​തം ഹോ​മി​ക്ക​പ്പെ​ടേ​ണ്ടി​വ​ന്ന വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള സ​മ​ര്‍​പ്പ​ണം
  • വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​വ​രു​ടെ പ​ദ​വി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്ത സു​പ്രീം​കോ​ട​തി​വി​ധി ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​വും നി​ര്‍​ണാ​യ​ക​വു​മാ​ണ്. വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​നം കേ​വ​ലം ഒ​രു വീ​ടി​ന്‍റെ നാ​ല് ചു​മ​രു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ല. അ​വ​ര്‍ രാ​ഷ്‌​ട്ര​നി​ര്‍​മാ​ണ​ത്തി​ലും പു​രോ​ഗ​തി​യി​ലും പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് സു​പ്രീം​കോ​ട​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ രാ​ജ്യ​ത്തെ വീ​ട്ട​മ്മ​മാ​ര്‍ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത് എ​ട്ട് പ​തി​റ്റാ​ണ്ടാ​ണ്. അ​ടു​പ്പി​ല്‍ പു​ക ഊ​തി​യും കു​ടും​ബ​ത്തി​ലെ അ​വ​ഗ​ണ​ന​യും അ​തി​ക്ര​മ​വും സ​ഹി​ച്ചും ജീ​വി​തം ഹോ​മി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള സ​മ​ര്‍​പ്പ​ണ​മാ​ണ് ഈ ​വി​ധി. വൈ​കി​വ​ന്ന അം​ഗീ​കാ​രം ഇ​നി​യെ​ങ്കി​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ശ്രദ്ധി​ക്ക​ണം.
    - സൂ​സ​ന്‍ ജോ​ജി, ചെ​റു​കു​ന്ന​ത്ത്, പാ​ടി​മ​ണ്‍
  • അ​മ്മ​മാ​രു​ടെ നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം
  • കു​ടും​ബം പ​ടു​ത്തു​യ​ര്‍​ത്തു​ന്ന​തി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്ക് അ​ടി​വ​ര​യി​ടു​ന്ന കോ​ട​തി​വി​ധി​യാ​ണു​ണ്ടാ​യ​ത്. വി​ധി ഏ​റ്റ​വും പ്ര​ശം​സ​നീ​യ​വും കാ​ലി​ക​പ്ര​സ​ക്ത​വു​മെ​ന്ന് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. വീ​ട്ട​മ്മ​യു​ടെ അ​ധ്വാ​നം ഒ​രോ കു​ടും​ബ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്ര​ത്തി​ന്‍റെ​യും ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണ്. ഒ​രു രാ​ഷ്‌​ട്ര​ത്തി​ന്‍റെ ഭാ​വി ഓ​രോ വീ​ടി​ന്‍റെ​യും അ​ടു​ക്ക​ള​യി​ലും മു​റ്റ​ത്തും അ​മ്മ​മാ​രു​ടെ നി​സ്വാ​ര്‍​ഥ അ​ധ്വാ​ന​ത്തി​ലാ​ണ് പി​റ​ക്കു​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ അ​ധ്വാ​ന​മൂ​ല്യം ത​ല​മു​റ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ലും ശാ​ശ്വ​ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു. ച​രി​ത്രം പ​ല രാ​ഷ്‌​ട്ര​ശില്പി​ക​ളെ​യും ഓ​ര്‍​ക്കും, പ​ക്ഷേ, ആ ​രാ​ഷ്‌​ട്ര​ശി​ല്പി​ക​ളെ രൂപ​പ്പെ​ടു​ത്തി​യ അ​മ്മ​മാ​രു​ടെ നി​ശ​ബ്ദ ത്യാ​ഗ​മാ​ണ് യ​ഥാ​ര്‍​ഥ ച​രി​ത്ര​മെ​ന്ന​ത് ഇ​നി​യെ​ങ്കി​ലും ഓ​ര്‍​ക്കു​ന്ന​ത് ന​ന്ന്.
  • - ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍
    (പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ
    സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ)
  • വൈ​കി​വ​ന്ന അം​ഗീ​കാ​രം

  • ച​രി​ത്ര​പ​ര​മാ​യ വി​ധി വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​ന​ത്തി​ന് വൈ​കി ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. ഭാ​ര​ത​ത്തി​ലെ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം​വ​ച്ചു​ള്ള സു​പ്രീം​കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. വീ​ട്ട​മ്മ​മാ​ര്‍​ക്ക് വി​ല ക​ല്പി​ച്ചു​കൊ​ണ്ടു​ള്ള വി​ധി​യാ​ണി​ത്. മു​ഴു​വ​ന്‍ സ​മ​യ​വും കു​ടും​ബ​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​വും അ​ഭി​മാ​ന​വും ന​ല്‍​കു​ന്ന​താ​ണ് ഉ​ത്ത​ര​വ്. സ്ത്രീ​ക​ളു​ടെ വീ​ട്ടു​ജോ​ലി​ക​ള്‍ സ്വ​ന്തം വീ​ട്ടി​ല്‍ ആ​യാ​ല്‍ പോ​ലും അ​ത് അ​ദൃ​ശ്യ​മാ​യ സേ​വ​ന​മ​ല്ല എ​ന്നും അ​തി​ന് കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക മൂ​ല്യ​മു​ണ്ടെ​ന്നും കോ​ട​തി അ​ടി​വ​ര​യി​ട്ട് പ്ര​സ്താ​വി​ച്ച​ത് ഭാ​ര​ത​ത്തി​ലെ സ്ത്രീ​ക​ളു​ടെ സ​മൂ​ഹ​ത്തി​ന് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണ്.
  • - കൊ​ച്ചു​മോ​ള്‍ ചെ​റി​യാ​ന്‍, വ​ലി​യ വെ​ളി​യ​ത്ത്, തി​രു​വ​ല്ല

വി​ധി​യു​ടെ അ​ന്ത​സ​ത്ത ഉ​ള്‍​ക്കൊ​ള്ള​ണം

രാ​ജ്യ​ത്തെ വീ​ട്ട​മ്മ​മാ​രു​ടെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ അ​ന്ത​സ​ത്ത ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ഗ​വ​ണ്‍​മെ​ന്‍റു​ക​ളും സ​മൂ​ഹ​വും കു​ടും​ബ​ങ്ങ​ളും ത​യാ​റാ​ക​ണം. ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക്കു​വേ​ണ്ടി​യു​ള്ള വി​ധി​ന്യാ​യ​മാ​യി ഇ​തി​നെ ആ​രും ‌വ്യാ​ഖ്യാ​നി​ക്കാ​തി​രു​ന്നാ​ല്‍ ന​ന്ന്. വി​ധി പു​റ​പ്പെ​ടു​വി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ര്‍ വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തെ അ​ങ്ങേ​യ​റ്റം അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ള​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന​വ​രു​ടെ മൂ​ല്യ​ങ്ങ​ളെ രാ​ജ്യം ഇ​തി​ലൂ​ടെ തി​രി​ച്ച​റി​യ​ണം. നാ​ലു ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ട​ച്ചി​ട​പ്പെ​ടേ​ണ്ട​വ​ര​ല്ല വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​തി​ലൂ​ടെ കോ​ട​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
-

സൂ​സ​ന്‍ തോം​സ​ണ്‍ മം​ഗ​ല​ത്ത്, രാ​മ​നോ​ലി​ക്ക​ല്‍
(ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്)

ശ​മ്പ​ള​മി​ല്ലെ​ങ്കി​ലും ജോ​ലി​യു​ടെ മൂ​ല്യം തി​രി​ച്ച​റി​ഞ്ഞു

ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് വീ​ട്ട​മ്മ​മാ​രു​ടെ ജോ​ലി വി​ല​യില്ലാ​ത്ത​ത​ല്ലെ​ന്ന് ഈ ​വി​ധി രാ​ജ്യ​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്നു. ഒ​രു കുടുംബ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു​മാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി ഈ ​വി​ധി​യെ കാ​ണു​ന്നു. വീ​ട്ട​മ്മ​മാ​രു​ടെ അ​ഭി​മാ​നം ഉ​യ​രു​ന്ന വി​ധി​യാ​ണി​ത്. രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​ന​ത്തി​നു പ​ര​മോ​ന്ന​ത നീ​തി​പീ​ഠം ന​ല്‍​കി​യ അം​ഗീ​കാ​രം.

- ബീ​ന ജോ​സ​ഫ്, കോ​ട്ടൂ​ര്‍, ഏ​ഴം​കു​ളം

മൂ​ല്യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന വി​ധി​ന്യാ​യം

ലോ​ക​സം​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് മാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ല മൂ​ല്യ​ങ്ങ​ളും സം​ഭാ​വ​ന ചെ​യ്ത ഭാ​ര​ത​സം​സ്‌​കാ​ര​ത്തി​ല്‍ ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്ന ചി​ല ന​ന്മ​ക​ളു​ണ്ടെ​ന്ന് പ​ഠി​പ്പി​ക്കു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി​വി​ധി. രാ​ജ്യ​ത്തെ സ്ത്രീ​ക​ള്‍​ക്ക് എ​ക്കാ​ല​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​കു​ന്ന അം​ഗീ​കാ​ര​മാ​ണ് ഈ ​വി​ധി. വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തെ അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​രെ രാ​ജ്യ​ത്തി​ന്‍റ കെ​ട്ടു​പ്പ​ണി​ക്കാ​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ന​മ്മു​ടെ നീ​തി​പീ​ഠം വി​ധി​യെ​ഴു​തി​യ​ത്. ഇ​ത് ച​രി​ത്ര​മാ​ണെ​ന്നു മാ​ത്ര​മ​ല്ല, ഭാ​വി ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​നം പ​ക​രു​ന്ന​തു​മാ​ണ്. അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ വേ​ത​നം കൊ​ണ്ടു മാ​ത്രം അ​ള​ക്കാ​നാ​കി​ല്ലെ​ന്ന് വി​ധി നമ്മെ പ​ഠി​പ്പി​ക്കു​ന്നു.
-

ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി (നി​ര​ണം ​പ​ഞ്ചാ​യ​ത്തം​ഗം)

ജോ​ലി​ക്കു​ള്ള പ്ര​തി​ഫ​ലം കൂ​ലി മാ​ത്ര​മ​ല്ല

കൂ​ലി​യി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​ന​ത്തെ കോ​ട​തി​യെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ല്‍ അ​വ​രെ സ​മൂ​ഹം ഇ​പ്പോ​ഴും അ​വ​ഗ​ണി​ക്കു​ക​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളി​ലും വീ​ട്ട​മ്മ​മാ​ര്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യി അ​വ​രെ കോ​ട​തി ക​ണ്ട​തി​ല്‍ ഏ​റെ സ​ന്തോ​ഷം. ഈ ​വി​ധി ചി​ല യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്നു. ക​ട​ന്നു​പോ​യ വീ​ട്ട​മ്മ​മാ​ര്‍ അ​നു​ഭ​വി​ച്ച യാ​ത​ന​ക​ള്‍ വി​ധി വ​ന്ന​പ്പോ​ഴെ​ങ്കി​ലും നാം ​ഓ​ര്‍​ക്ക​ണം. വ​രാ​നു​ള്ള ത​ല​മു​റ​യ്‌​ക്കെ​ങ്കി​ലും കു​ടും​ബ​നാ​ഥ​യെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ അം​ഗീ​കാ​രം ല​ഭി​ക്ക​ട്ടെ.

  • പി. ​ജ്യോ​തി പ​ഴൂ​രേ​ട്ട്, ക​ട​മാ​ന്‍​കു​ളം
  • സാ​മൂ​ഹി​ക​മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച വി​ധി
  • അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം നി​ശ്ച​യി​ക്ക​പ്പെ​ടേ​ണ്ട​ത് അ​തി​ന്‍റെ സാ​മൂ​ഹി​ക​മാ​യ മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണെ​ന്ന ത​ത്വം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്‍റെ ഈ ​വി​ധി. വീ​ട്ട​മ്മ​യു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ മൂ​ല്യം പ​ണം​കൊ​ണ്ട് തു​ല​നം ചെ​യ്യാ​ൻ ക​ഴി​യു​ക​യി​ല്ല താ​നും. സാ​ങ്ക​ല്പി​ക​മാ​യ 30,000 രൂ​പ വേ​ത​നം എ​ന്ന​തി​ല​ല്ല, രാ​ഷ്‌​ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ വീ​ട്ട​മ്മ​മാ​രു​ടെ പ​ങ്കി​നെ ശ്ലാഘി​ച്ച സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ
    അന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് കഴിയ​ട്ടെ.
  • - ഡോ. ​പു​ണ്യ ച​ന്ദ്ര​ൻ
    (കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം)

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up