x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു, എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു


Published: June 14, 2026 05:36 AM IST | Updated: June 14, 2026 05:36 AM IST

ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ്ഓ​വ​ര്‍ ബ്രി​ഡ്ജ് ക​യ​റു​ന്നി​ട​ത്തു കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ല്‍.

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പ്പാ​സി​ല്‍ മേ​ലൂ​ര്‍ പാ​വ​റ​വ​യ​ല്‍ ഭാ​ഗ​ത്ത് ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ്ഓ​വ​ര്‍ ബ്രി​ഡ്ജ് ക​യ​റു​ന്നി​ട​ത്തു കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചെ​ങ്ങോ​ട്ടു​കാ​വ് ഓ​വ​ര്‍​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ സ​ര്‍​വീ​സ് റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ശ​ക്ത​മാ​യ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ളും ത​ല​കീ​ഴാ​യി മ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ പാ​ല​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഷു​ഹൈ​ബ്(26), വ​ന​ഫി​ല്‍ ഹി​ഷാം(27), ബീ​ച്ച് വ​ലി​യ വ​ള​പ്പി​ല്‍ ഷം​നാ​സ്(25), സ്റ്റാ​ര്‍ മ​ഹ​ല്‍ ദി​ന്‍​ഷാ​ദ്(27), മ​ട​മ്മ​ല്‍ മു​ബ​ഷീ​ര്‍(23) , പെ​രു​മ്പാ​വൂ​ര്‍ ഒ​ക്ക​ല്‍ തൈ​പ്പ​റ​മ്പി​ല്‍ അ​ര്‍​ഷാ​ദ്(22), മു​വാ​റ്റു​പു​ഴ ഷി​ല്‍​ഹാ​സ്(25), ഇ​ഷാ​ന്‍(17) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഉ​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ട് കാ​റും കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up