x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും


Published: June 14, 2026 06:25 AM IST | Updated: June 14, 2026 06:25 AM IST

ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പത്തനാപുരം താലൂക്ക് ആ​ശു​പ​ത്രി നി​ർ​മാ​ണം പ​രി​ശോ​ധി​ക്കു​ന്നു.

പ​ത്ത​നാ​പു​രം :പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നു ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല എം​എ​ൽ​എ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ ഇ​ൻ​ക​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​നം അ​റി​യി​ച്ചു. പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ല്ലാ മാ​സ​വും യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു. ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല എം.​എ​ൽ.​എ. വി​ളി​ച്ചു​കൂ​ട്ടി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്.

എം​എ​ൽ​എ​യും സം​ഘ​വും മ​ഞ്ച​ള്ളൂ​രി​ലു​ള്ള ആ​ശു​പ​ത്രി നി​ർ​മാ​ണ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു​പോ​ലും ആ​ശു​പ​ത്രി​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ അ​റി​വി​ല്ലാ​യി​രു​ന്നെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ നി​സ​ഹാ​യ​ത വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്‌ എം​എ​ൽ​എ ഇ​പ്ര​കാ​രം അ​റി​യി​ച്ച​ത്.

2024-ലാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് മ​ഞ്ച​ള്ളൂ​രി​ൽ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം വി​ല​യ്ക്കു​വാ​ങ്ങി​യ​ത്. 96 കോ​ടി​യു​ടെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചെ​ങ്കി​ലും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പ്‌ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

മു​ൻ എം​എ​ൽ​എ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ 'സ്വ​പ്‌​ന​പ​ദ്ധ​തി' എ​ന്ന​നി​ല​യി​ൽ മ​ന്ദി​രോ​ദ്ഘാ​ട​നം എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നു. എം​എ​ൽ​എ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​തു​വ​രെ കെ​ട്ടി​ട​നി​ർ​മാ​ണം. അ​തി​നാ​ൽ നി​ർ​മാ​ണ​പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​പോ​ലും അ​റി​വി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.

ര​ണ്ടാ​ഴ്ച​മു​ൻ​പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല ച​ർ​ച്ച​യി​ൽ ഇ​ക്കാ​ര്യം ചൂ​ടേ​റി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് സ​മ​ഗ്രാ​വ​ലോ​ക​നം ന​ട​ന്ന​ത്. പി​ഡ​ബ്ലു​ഡി റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് വി​ഭാ​ഗ​വും യോ​ഗ​ത്തി​ൽ പ​രാ​തി അ​റി​യി​ച്ചു.

പി​ട​വൂ​ർ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തു​നി​ന്ന്‌ ആ​ശു​പ​ത്രി​യി​ലേ​ക്കു ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തു​മാ​യ വ​ഴി സ്ഥാ​പി​ക്കു​ന്ന​ത് ത​ങ്ങ​ളോ​ട് ആ​ലോ​ചി​ച്ച​ല്ലെ​ന്നും ഇ​തി​ൽ മാ​റ്റം​വേ​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​ര​ത്തി​ൽ പ്ര​വേ​ശ​ന​മാ​ർ​ഗം ക്ര​മീ​ക​രി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ.​എ​ച്ച്. ഷീ​ജ, ഡി​എം​ഒ. (വി​ജി​ല​ൻ​സ്) എ.​ആ​ർ. ശ്രീ​ഹ​രി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജി​ത് കൃ​ഷ്ണ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഡോ. ​മീ​ര ആ​ർ.​നാ​യ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up