x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി കൗൺസിലർ അറസ്റ്റിലായ സംഭവം : സ്ഥാ​നം റ​ദ്ദാ​ക്കാനാ​വ​ശ്യപ്പെട്ട് പരാതി നൽകാൻ സി​പി​എം


Published: June 14, 2026 06:49 AM IST | Updated: June 14, 2026 06:49 AM IST

കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ

പേ​രൂ​ര്‍​ക്ക​ട: കാ​പ്പ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വാ​ഴോ​ട്ടു​കോ​ണം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന്‍റെ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കു​മെ​ന്നു സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും വെ​ള്ളൈ​ക്ക​ട​വ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ര​ണ്ടു​യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​ല്‍ ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണു സു​ഗ​ത​നെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​പ്പോ​ള്‍ ഇ​യാ​ള്‍ വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​യാ​യി​ട്ടു​കൂ​ടി സു​ഗ​ത​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മേ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​തൃ​ത്വം സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

സു​ഗ​ത​ന്‍ തു​ട​ര്‍​ച്ച​യാ​യു​ള്ള ര​ണ്ടു ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. അ​ടു​ത്ത കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ക്കി​ല്ല. ഇ​തു​ത​ന്നെ ഇ​യാ​ളെ അ​യോ​ഗ്യ​നാ​ക്കാ​ന്‍ അ​ധി​ക​മാ​ണ്. അ​തേ​സ​മ​യം സു​ഗ​ത​ന്‍ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പ​രാ​തി​ന​ല്‍​കു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ വാ​ഴോ​ട്ടു​കോ​ണം വാ​ര്‍​ഡി​ന്‍റെ ഭ​ര​ണം മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ് സു​ഗ​ത​ന്‍ എ​ത്തു​മ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​നു കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം ന​ല്‍​കാ​നാ​ണു​ന​ഗ​ര​സ​ഭാ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം സു​ഗ​ത​ന്‍റെ കൗ​ണ്‍​സി​ല​ര്‍​സ്ഥാ​നം റ​ദ്ദാ​ക്കു​ന്ന പ​ക്ഷം വാ​ര്‍​ഡി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​താ​യി വ​രും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് വാ​ര്‍​ഡ് നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഏ​റെ സം​ശ​യ​മു​ണ്ട്.

ഒ​രു സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടു​കൂ​ടി ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന ബി​ജെ​പി​ക്കും ഇ​തു തി​രി​ച്ച​ടി​യാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ സു​ഗ​ത​ന്‍റെ കൗ​ണ്‍​സി​ല​ര്‍​സ്ഥാ​നം നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ബി​ജെ​പി നേ​തൃ​ത്വ​വും ന​ഗ​ര​സ​ഭ​യും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up