x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; സ​ന്നി​ധാ​ന​ത്ത് അ​വ​സാ​ന​വ​ട്ട സ്വ​ർ​ണ പ​രി​ശോ​ധ​ന ഇ​ന്ന് 


Published: June 14, 2026 06:19 AM IST | Updated: June 14, 2026 06:19 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന​വ​ട്ട സ്വ​ർ​ണ പ​രി​ശോ​ധ​ന ഇ​ന്ന് സ​ന്നി​ധാ​ന​ത്ത് ന​ട​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന വൈ​കി​ട്ട് അ​ഞ്ചി​ന് തു​ട​ങ്ങും. ഇ​ത്ത​വ​ണ പ്ര​ഭാ​മ​ണ്ഡ​ലം അ​ട​ക്കം ഇ​ള​ക്കി​യാ​ണ് സാ​മ്പി​ൾ ശേ​ഖ​ര​ണം. ക​ട്ട​ള​പ്പാ​ളി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ഭാ​ഗ​മാ​ണ് പ്ര​ഭാ​മ​ണ്ഡ​ലം.

ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യാ​ണ് ന​ട​പ​ടി. ക​ട്ട​ള​പ്പാ​ളി​യു​ടെ താ​ഴ്ഭാ​ഗ​വും ഇ​ള​ക്കി സാ​മ്പി​ൾ ശേ​ഖ​രി​ക്കും. കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. ക​ട്ടി​ള​പ്പാ​ളി​ക​ൾ​ക്ക് മു​ക​ളി​ൽ ശി​വ​രൂ​പ​വും വ്യാ​ളീ രൂ​പ​വു​മ​ട​ങ്ങു​ന്ന പ്ര​ഭാ​മ​ണ്ഡ​ല​ത്തി​ലെ സ്വ​ർ​ണ​വും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​ങ്ങ​ളോ​ടൊ​പ്പം വേ​ർ​ത്തി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ൽ ഘ​ടി​പ്പി​ച്ച ദ​ശാ​വ​താ​ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത ര​ണ്ട് പാ​ളി​ക​ൾ, രാ​ശി ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്ത ര​ണ്ട് പാ​ളി​ക​ൾ, ക​ട്ടി​ള​പ്പ​ടി​ക്ക് മു​ക​ളി​ലെ പ്ര​ഭാ​മ​ണ്ഡ​ല പാ​ളി​ക​ൾ എ​ന്നി​വ​യ​ട​ക്കം ഏ​ഴ് പാ​ളി​ക​ളി​ക​ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. മ​റ്റ് പാ​ളി​ക​ളോ​ടൊ​പ്പം ചെ​ന്നൈ സ്മാ​ർ​ട് ക്രി​യേ​ഷ​നി​ൽ എ​ത്തി​ച്ചാ​ണ് ഈ ​സ്വ​ർ​ണ​വും വേ​ർ​തി​രി​ച്ച​തെ​ന്നും ഇ​ത് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം നി​ർ​ണാ​യ​ക​മാ​കും. നേ​ര​ത്തെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ൾ, ക​ട്ടി​ള പാ​ളി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് വ​ലി​യ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്ത് ജം​ഷ​ദ്പൂ​രി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​ണ് ഈ ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ.

Tags : Sabarimala gold theft case Sannidhanam

Recent News

Corehub Up