കൊച്ചി: ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമായി ക്ലിനിക്കൽ പരിശീലനം, മെന്റർഷിപ്പ്, മത്സരപരീക്ഷാ പരിശീലനം എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ജിപി ഗൈഡ്സ് ആപ് ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നു. ഡോക്ടർമാർക്കായി ഡോക്ടർമാർ ഒരുക്കിയ ആപ്ലിക്കേഷനാണിത്.
ലൈവ്, റിക്കാർഡഡ് ക്ലാസുകൾ, മോക്ക് പരീക്ഷകൾ, ക്വസ്റ്റ്യൻ ബാങ്ക്, വിദഗ്ധരുടെ മെന്റർഷിപ്പ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പഠനസംവിധാനമാണു ജിപി ഗൈഡ്സിനുള്ളത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥികളായ ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും ചേർന്നാണ് ജിപി ഗൈഡ്സ് രൂപകല്പന ചെയ്തത്.
പ്രായോഗിക അറിവും വ്യക്തമായ കരിയർ മാർഗനിർദേശവും ലഭിക്കുന്ന പഠനവേദികൾ ഡോക്ടർമാർക്കിടയിൽ ആവശ്യമാണെന്ന തിരിച്ചറിവാണ് ജിപി ഗൈഡ്സിന്റെ രൂപീകരണത്തിനു വഴിയൊരുക്കിയതെന്ന് അവർ പറഞ്ഞു.
ജിപി ഗൈഡ്സ് ഇന്ന് 8,000ത്തിലേറെ ഡോക്ടർമാരുടെ പഠനത്തിനും കരിയർ വളർച്ചയ്ക്കും പിന്തുണ നൽകുന്ന ഡിജിറ്റൽ പഠനവേദിയാണെന്നും അവർ വ്യക്തമാക്കി.
Tags : GP Guides app attracts attention Medical Digital Study