x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേറ്റു : അപകടം ഉദിയൻകുളങ്ങരയ്ക്കു സമീപം


Published: June 14, 2026 07:06 AM IST | Updated: June 14, 2026 07:06 AM IST

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ കെഎസ്ആർ‌ടിസി ബസിൽ ഇ​ടി​ച്ചു ഉ​ണ്ടാ​യ അ​പ​ക​ടം.

പാ​റ​ശാ​ല: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര​ക്കും കൊ​റ്റാ​മ​ത്തി​നും ഇ​ട​യ്ക്കു​വ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​റ​ശാ​ല ഭാ​ഗ​ത്തു​നി​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ഇ​തേ​ദി​ശ​യി​ല്‍ പോ​വു​ക​യാ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍ ദി​ശ​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ര്‍​ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​ര്‍ ഇ​ടി​ച്ച് തെ​റി​ച്ച​തി​നു​ശേ​ഷം ബ​സി​നു​മു​ന്നി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ കു​ഞ്ഞ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​രു​കു​ഞ്ഞ് തെ​റി​ച്ച് റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ല​ശേ​ഖ​രം സ്വ​ദേ​ശി​ക​ളാ​യ ബി​നു (39), ആ​ന്‍​ലി​യ (10), ആ​ന്‍​ലി​ന്‍ (9) എ​ന്നി​വ​രെ പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ത​ള​ച്ചാ​ന്‍​വി​ള സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ത​ങ്ക​രാ​ജ​ന്‍ (70), ബ​സ് യാ​ത്ര​കാ​രി​യാ​യ അ​ഞ്ജ​ന (29) എ​ന്നി​വ​ര്‍​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​വ​രെ പാ​റ​ശാ​ല ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും കാ​ര്‍ യാ​ത്രി​ക​രാ​യ കു​ട്ടി​ക​ളെ​യും ഡ്രൈ​വ​റെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​റി​ല്‍ നി​ന്നും പു​റ​ത്തു​വീ​ണ എ​ന്‍​ജി​ന്‍ ഓ​യി​ല്‍ റോ​ഡി​ല്‍ പ​ട​ര്‍​ന്ന​ത് ഏ​റെ നേ​രം പാ​റ​ശാ​ല ഫ​യ​ര്‍​ഫോ​ഴ്‌​സ് ലാ​യ​നി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മ​ടി​ച്ച് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up