നെയ്യാർഡാം: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു. ഇന്നലെ രാവിലെയാണ് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകളും തുറന്നത്. 20 സെന്റീമീറ്റർ വീതമാണ് തുറന്നത്. ജലനിരപ്പ് താണില്ലെങ്കിൽ ഷട്ടറുകൾ ഇന്നു വൈകുന്നേരത്തോടെ അൽപ്പം കൂടി ഉയർത്തും. ഇപ്പോൾ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്.
ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്. വനത്തിൽ നല്ല മഴയാണ് പെയ്യുന്നത്. ഇപ്പോഴും ഉൾവനത്തിൽ മഴ പെയ്യുന്നുണ്ട്. നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, ഉൾപ്പെടുള്ള വലിയ നദികളിലും ചെറുനദികളിലും നല്ല ജലപ്രവാഹമാണുള്ളത്. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.
Tags : Local News Nattuvishesham Thiruvananthapuram