x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​റി​ബ്ര​ല്‍ പ​ള്‍​സി ബാ​ധി​ച്ചവരുടെ വീട് സന്ദർശിച്ച് മ​ന്ത്രി


Published: June 14, 2026 06:59 AM IST | Updated: June 14, 2026 06:59 AM IST

പേ​രൂ​ർ​ക്ക​ട: സെ​റി​ബ്ര​ല്‍ പ​ള്‍​സി ബാ​ധി​ച്ച മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ ക​ഴി​യു​ന്ന പേ​രൂ​ര്‍​ക്ക​ട കോ​ഴി​യാം​കോ​ണം കു​ന്നും​പു​റ​ത്ത് സ​തീ​ഷ്‌​കു​മാ​റിന്‍റെ​യും ബി​ന്‍​സി​യു​ടെ​യും വീ​ട് മ​ന്ത്രി കെ.​ മു​രീ​ധ​ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടു​കൂ​ടി​യാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. അ​സു​ഖം ബാ​ധി​ച്ച് സ്വ​ന്തം പേ​രു​പോ​ലും അ​റി​യാ​തെ ത​ള​ര്‍​ന്നു​കി​ട​ക്കു​ന്ന പ​തി​ന​ഞ്ചു​കാ​രി ബ്ലെ​സി, രോ​ഗം ബാ​ധി​ച്ച ആ​റ​ര​ വ​യ​സു​കാ​രി ഏ​യ്ഞ്ച​ല്‍, ഇ​ട​തു​വ​ശം പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ന്നു ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​തെ കി​ട​ക്കു​ന്ന നാ​ല​ര ​വ​യ​സു​കാ​രി സാ​റ എ​ന്നി​വ​രെ കാ​ണാ​നാ​യി​രു​ന്നു മ​ന്ത്രി കെ. മുരളീധ രൻ വീട്ടിലെത്തിയത്.

സെ​റി​ബ്ര​ല്‍ പ​ള്‍​സി ബാ​ ധി​ച്ച മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും ചി​കി​ത്സ​യ്ക്കും നി​ത്യ​ച്ചെ​ല​വി​നു​മു​ള്ള മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണു മാ​താ​പി​താ​ക്ക​ളാ​യ സ​തീ​ഷ്‌​കു​മാ​റും ബി​ന്‍​സി​യും. കൂ​ട്ട​ത്തി​ല്‍ ഏ​യ് ഞ്ച​ലി​നു മാ​ത്ര​മാ​ണ് സം​സാ​ര ശേ​ഷി​യു​ള്ളത്.

അ​സു​ഖ​ബാ​ധി​ത​രാ​ണെ​ങ്കി​ലും ബ്ലെ​സി​യും ഏ​യ്ഞ്ച​ലും അ​മ്പ​ല​മു​ക്ക് ഗ​വ.​ഗേ​ള്‍​സ് എ​ച്ച്​എ​സി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്. ബ്ലെ​സി ഏ​ഴി​ലും ഏ​യ്ഞ്ച​ല്‍ ഒ​ന്നാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഭൂ​മി​യോ വീ​ടോ ഇ​ല്ലാ​ത്ത കു​ടും​ബം സ​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ഒ​രു മു​റി​യും അ​ടു​ക്ക​ള​യും മാ​ത്ര​മു​ള​ള പ​രി​മി​ത​മാ​യ സ്ഥ​ല​ത്താ​ണ് താ​മ​സം.

മൂ​ന്നു കു​ട്ടി​ക​ളും തി​രു​വ​ ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ലെ ചി​കി​ത്സ​യി​ലാ​ണ്. വീടി​നാ​യി പ​ല ത​വ​ണ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ല​ഭ്യ​മാ​യി​രു​ന്നി​ല്ല. മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു​യെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​സു​ഖ ബാ​ധി​ത​രാ​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ​യും ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ‍ ചെ​ല​വു​ക​ൾ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.

കൂടാ​തെ കു​ട്ടി​ക​ളു​ടെ പി​താ​വാ​യ സ​തീ​ഷ്‌​കു​മാ​റി​ന് സ്ഥി​രം വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത​ര​ത്തി​ലു​ള​ള ഒ​രു സ​ര്‍​ക്കാ​ര്‍ ജോ​ലി​യും മ​ന്ത്രി വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് മ​ട​ങ്ങി​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up