x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ ഷി​ഗ​ല്ലെ സാ​ന്നി​ധ്യം : അ​വ​ലോ​ക​ന യോ​ഗം ചേർന്നു


Published: June 14, 2026 07:03 AM IST | Updated: June 14, 2026 07:03 AM IST

കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ ഷി​ഗ​ല്ലെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ചേ​ർ​ന്ന് അ​വ​ലോ​ക​ന യോ​ഗം കാ​ട്ടാ​ക്ക​ട എം​എ​ൽ​എ എം.​ആ​ർ. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ ഷി​ഗ​ല്ലെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. എം.​ആ​ർ. ബൈ​ജു എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​സ​ഭ​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ഫു​ഡ് സേ​ഫ്റ്റി പ​രി​ശോ​ധ​നാ ഫ​ലം ആ​രോ​ഗ്യ​വ​കു​പ്പ് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ക, വീ​ടു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യു​ക, പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക,

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി ന​ട​ത്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. സു​നി​ത, അ​ഡീ​ഷ​ണ​ൽ ഡി​എ​ച്ച്എ​സ് ഡോ. ​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ണ​ൽ ഡി​ എം​ഒ ഡോ. ​അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​പു നെ​യ്യാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗത്തിൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up