ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ ടി.ജി. ജയകുമാ
ചങ്ങനാശേരി: സെന്‍സസ് ഡ്യൂട്ടി പോലെ അധ്യാപനേതര ജോലികളില്‍ അധ്യാപകരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ച ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (ഡിഎസ്ടിഎ) സംസ്ഥാന പ്രതിനിധി സമ്മേളനം അവശ്യപ്പെട്ടു. പല വിദ്യാലയങ്ങളിലില് നിന്നും കൂട്ടത്തോടെ അധ്യാപകരെ ഇത്തരം കാര്യങ്ങള്‍ക്കായി നിയമിച്ചിരിക്കുന്നത് വിദ്യാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇത് വിദ്യാര്‍ഥികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
മെഡിസെപ് പദ്ധതി കൂടുതല്‍ ആശുപത്രികളും ചികിത്സാനുകൂല്യങ്ങളും ഉള്‍പ്പെടുത്തി കാര്യക്ഷമമാക്കണമെന്നും കായികാധ്യാപകരെ എല്ലാ വിദ്യാലയങ്ങളിലും നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്നത്ത് പാര്‍വതിയമ്മ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ ടി.ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി. സുരേഷ്, എം. ശ്രീദേവി, ചിത്ര മോഹന്‍, ജി. അഭിലാഷ്, എം.ആര്. മനു, ബി. കൃഷ്ണ കുമാര്‍, എ.ആര്. അശോകന്, ബി. ശ്രീകുമാര്‍, എസ്.ബി. ശ്രീകാന്ത്, എം.എസ്. അരുണ്‍കുമാര്‍, എസ്. ഗോപകുമാര്‍, രാധിക ഉണ്ണികൃഷ്ണന്, എന്‍. പ്രബോധ്, രാജീവ്, സുജിത്ത്, ജി. അരുണ്‍കുമാര്‍, ഹരികൃഷ്ണന്, സന്ദീവ്, ഡോ. രോഹിത് എസ്. മതിര, ജി. ജയശ്രീ, എ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ പത്തിനു നടക്കുന്ന പൊതുസമ്മേളനവും യാത്രയയപ്പും എന്‍എസ്എസ് ട്രഷറര്‍ എന്‍.വി. അയ്യപ്പന് പിള്ള ഉദ്ഘാടനം ചെയ്യും.
Tags : Local News Nattuvishesham Kottayam