x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം​കാ​വി​നു സ​മീ​പം റോ​ഡ് ത​ക​ർ​ന്നു; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം


Published: June 14, 2026 07:04 AM IST | Updated: June 14, 2026 07:04 AM IST

കൊ​ല്ലം​കാ​വ് ജം​ഗ്ഷ​നു സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന സ്ഥ​ലം.

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​പാ​ത ര​ണ്ടി​ൽ വ​രു​ന്ന കൊ​ല്ലം​കാ​വ് ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി ദീ​ർ​ഘ​കാ​ല​മാ​യി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തു ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. ദി​വ​സേ​ന ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട് യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ന്നു. യാ​ത്രാ​ക്ലേ​ശം ഉ​ണ്ടാ​യി​ട്ടും അ​ധി​കാ​രി​ക​ൾ റോ​ഡി​ലെ കു​ഴി നി​ക​ത്തി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി കൊ​ല്ലം​കാ​വ് ജം​ഗ്ഷ​നി​ൽ​നി​ന്നും അ​ല്പം മാ​റി വേ ​ബ്രി​ഡ്ജി​നും ഇ​ട​യി​ലാ​യാ​ണ് ഈ ​പ്ര​ശ്നം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ൻ​പ് പ​ല​ത​വ​ണ ഈ ​പ്ര​ശ്നം രൂ​പ​പ്പെ​ടു​ക​യും താ​ത്കാ​ലി​ക​മാ​യി കു​ഴി​യ​ട​ക്ക​ൽ സം​വി​ധാ​ന​വു​മാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കു​റ​ച്ചു​നാ​ൾ​മു​മ്പ് കു​റ​ച്ചു​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് കു​ഴി​യ​ട​ച്ചു എ​ങ്കി​ലും മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ പ്ര​ശ്നം രൂ​ക്ഷ​മാ​വു​ക​യും ഇ​പ്പോ​ൾ ഈ ​സ്ഥ​ലം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കു​ഴി​ക​ൾ രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​മാ​യി കൊ​ല്ലം​കാ​വ് ജം​ഗ്ഷ​ൻ മു​ത​ൽ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ണ​മാ​യും ടാ​റിം​ഗ് ന​ട​ത്തി​യാ​ൽ പ്ര​ശ്ന​ത്തി​ന് പൂ​ർ​ണ​പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​യും. അ​ത്യാ​വ​ശ്യ സ​ർ​വീ​സാ​യ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​വ​രു​മ്പോ​ൾ ദീ​ർ​ഘ​സ​മ​യം ഇ​വി​ടെ ട്രാ​ഫി​ക്കി​ൽ​പെ​ട്ട് കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. പ്രശ്നത്തിന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up