x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ത​ക്കു​ഴി - ആ​ദി​ച്ച​ന​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ യാ​ത്രാക്ലേ​ശം രൂ​ക്ഷം


Published: June 14, 2026 06:32 AM IST | Updated: June 14, 2026 06:32 AM IST

ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു പോ​കു​ന്ന ഈ ​പാ​ത​യി​ൽ അ​പ​ക​ടങ്ങൾ പതിവാണ്. ഈ കുഴികളടയ്ക്കാൻ ഇനി എത്രനാൾ കാ​ത്തി​രി​ക്ക​ണം..‍?

ചാ​ത്ത​ന്നൂ​ര്‍: കൈ​ത​ക്കു​ഴി, ആ​ദി​ച്ച​ന​ല്ലൂ​ര്‍ മേ​ഖ​ല​ക​ളി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൗ​ര​ധ്വ​നി ഫൗ​ണ്ടേ​ഷ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി മേ​ധാ​വി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

കൈ​ത​ക്കു​ഴി, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ടി​ബി ജം​ഗ്ഷ​ന്‍, വെ​ളി​ച്ചി​ക്കാ​ല, പ്ലാ​ക്കാ​ട്, കു​ണ്ടു​മ​ണ്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചാ​ത്ത​ന്നൂ​രി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍, തൊ​ഴി​ലി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ നി​ല​വി​ല്‍ നേ​രി​ട്ട് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല.
പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ളും ബ​സ് സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

മു​മ്പ് ചാ​ത്ത​ന്നൂ​ര്‍ -കൊ​ട്ടി​യം-​ഇ​ത്തി​ക്ക​ര-​ആ​ദി​ച്ച​ന​ല്ലൂ​ര്‍-​കൈ​ത​ക്കു​ഴി-​കു​മ്മ​ല്ലൂ​ര്‍ പാ​ലം-​വ​ഴി ചാ​ത്ത​ന്നൂ​ര്‍ റൂ​ട്ടി​ല്‍ ഒ​രു സ​ര്‍​ക്കു​ല​ര്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​ത് നി​ര്‍​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. ചാത്ത​ന്നൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്ന് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പൗ​ര​ധ്വ​നി ഫൗ​ണ്ടേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ ഇ​ത്തി​ക്ക​ര, കൈ​ത​ക്കു​ഴി, ടി​ബി ഹോ​സ്പി​റ്റ​ല്‍, അ​സീ​സി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മീ​യ​ണ്ണൂ​ര്‍ വ​ഴി പൂ​യ​പ്പ​ള്ളി​വ​രെ​യും തി​രി​ച്ച് 7.30ഓ​ടെ ചാ​ത്ത​ന്നൂ​ര്‍ വ​ഴി പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ​യും ഓ​ഡി​ന​റി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​നാ​വ​ശ്യം.

വൈ​കു​ന്നേ​ര​ത്തെ സ​ര്‍​വീ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി പൂ​യ​പ്പ​ള്ളി​വ​രെ​യും ന​ട​ത്താ​മെ​ന്ന് പൗ​ര​ധ്വ​നി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കൈ​ത​ക്കു​ഴി മോ​ഹ​ന്‍​കു​മാ​ര്‍, ചാ​ത്ത​ന്നൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up