x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ല്‍ പു​തു​ച​രി​ത്രം കു​റി​ക്കാ​ന്‍ കു​ള​ത്തൂ​രി​ലെ കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ


Published: June 14, 2026 06:40 AM IST | Updated: June 14, 2026 06:40 AM IST

കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ ഒ​രു​മ ജെ.​എ​ല്‍.​ജി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​ല്ലി​ക്കോ​ണം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഞാ​റു ന​ട്ട​പ്പോ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര : ത​രി​ശാ​യി​രു​ന്ന പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും ക​ര്‍​ഷ​ക​രു​മൊ​ക്കെ ആ​ത്മാ​ര്‍​ഥ​മാ​യി ക​ര​ങ്ങ​ള്‍ കോ​ര്‍​ത്ത​പ്പോ​ള്‍ ഞാ​റു​ക​ളു​ടെ സാ​മീ​പ്യ​മു​ണ്ടാ​യി. നെ​ല്ലി​ക്കോ​ണ​ത്തെ ഈ ​അ​ധ്വാ​ന​ത്തി​ന് മി​ക​ച്ച വി​ള​വു​ക​ളാ​ല്‍ വി​സ്മ​യം തീ​ര്‍​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യും മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള ഒ​രു​മ ജെ.​എ​ല്‍.​ജി എ​ന്ന വ​നി​താ കൂ​ട്ടാ​യ്മ ര​ണ്ട​ര എ​ക്ക​റോ​ളം പാ​ടം നെ​ല്‍​കൃ​ഷി​ക്കാ​യി ഏ​റ്റെ​ടു​ത്തു.

ഒ​രു​മ​യി​ലെ വ​നി​ത​ക​ള്‍ ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഒ​രേ​ക്ക​റോ​ളം പ​ച്ച​ക്ക​റി കൃ​ഷി നേ​ര​ത്തെ ആ​രം​ഭി​ച്ചു. അ​തോ​ടൊ​പ്പം പൂ ​കൃ​ഷി​യു​മു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ ത​രി​ശാ​യി​രു​ന്ന നെ​ല്ലി​ക്കോ​ണം പാ​ട​ത്ത് ജ​ന​കീ​യ പി​ന്തു​ണ​യോ​ടെ ഈ​യി​ടെ​യാ​ണ് കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കൃ​ഷി​യു​ടെ ന​ന്മ നെ​ഞ്ചേ​റ്റു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് നെ​ല്‍​കൃ​ഷി​യെ​ന്ന ദൗ​ത്യം ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ല​ത റ​സ്സ​ല്‍ "ദീ​പി​ക' യോ​ട് പ​റ​ഞ്ഞു. ഒ​രു​മ ജെ ​എ​ല്‍ ജി (​ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ്) കൂ​ട്ടാ​യ്മ​യി​ല്‍ ആ​കെ അ​ഞ്ചു പേ​രാ​ണ്.

പ്ര​സി​ഡ​ന്‍റ് ലൈ​ല, സെ​ക്ര​ട്ട​റി ദീ​പ്തി, അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന, ഗി​രി​ജ, വി​ജി എ​ന്നി​വ​രെ​ല്ലാം കാ​ര്‍​ഷി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​രാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. കൃ​ഷി ഭ​വ​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​ത്.

നെ​ല്ലി​ക്കോ​ണ​ത്തെ ര​ണ്ട​ര ഏ​ക്ക​റോ​ളം പാ​ട​ത്തി​ലെ അ​ന്പ​ത് സെ​ന്‍റി​ല്‍ ഇ​തി​നോ​ട​കം ഞാ​റു ന​ട്ടു​ക​ഴി​ഞ്ഞു. കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. ജി​നേ​ഷ് ഞാ​റു ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ഷ്പാ​ സ​ന​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി ഗ്ലിം​സ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം ശി​ബി​കു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ - സി ​ഡി എ​സ് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​ശ്രീ​യു​ടെ ത​ന​തു പ​രി​പാ​ടി​യാ​യാ​ണ് നെ​ല്‍​കൃ​ഷി ഇ​ക്കു​റി കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up