x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. പ​ഴ​കു​ളം മ​ധു കോ​ൺ​ഗ്ര​സി​ന്‍റെ സാം​സ്കാ​രി​ക മു​ഖം: മ​ന്ത്രി സി.​പി. ജോ​ൺ


Published: June 14, 2026 06:36 AM IST | Updated: June 14, 2026 06:36 AM IST

വൈ​ഗ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പി.​എ​ൻ. പ​ണി​ക്ക​ർ അ​ക്ഷ​ര ശ്രീ ​പു​ര​സ്കാ​രം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും മ​ന്ത്രി സി.​പി. ജോ​ണും ചേ​ർ​ന്നു പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് വൈ​സ് ചെ​യ

തി​രു​വ​ന​ന്ത​പു​രം. അ​ഡ്വ. പ​ഴ​കു​ളം മ​ധു കോ​ൺ​ഗ്ര​സി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ അ​ഭി​പ്രാ​യ​പെ​ട്ടു. വൈ​ഗ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പി.​എ​ൻ. പ​ണി​ക്ക​ർ അ​ക്ഷ​ര ശ്രീ ​പു​ര​സ് കാ​രം അ​ഡ്വ. പ​ഴ​കു​ളം മ​ധു എം​എ​ൽ എ ​ക്ക് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി കെ​പിസി​സിയു​ടെ ഉ​ത്ത​ര​വാ​ദി​ത്വത്തിൽപ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​മ്പോ​ഴും പാ​ർ​ട്ടി​യു​ടെ സാം​സ്കാ​രി​ക മേ​ഖ​ല​യേ ശ​ക്തി​പെ​ടു​ത്താ​ൻ മ​ധു ചെ​ലു​ത്തി​യ സ്വാ​ധീ​നം ചെ​റു​ത​ല്ല. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻസി​നെ മു​ഖ്യ​ധാ​ര പ്ര​സാ​ധ​ക സം​രം​ഭ​മാ​യി വ​ള​ർ​ത്തു​ന്ന​തി​ൽ മ​ധു​വി​ന്‍റെ പ​ങ്ക് ചെ​റു​ത​ല്ല.

പ്ര​വാ​സി ലോ​ക​ത്ത് അ​ക്ഷ​രവെ​ളി​ച്ചം എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന നി​ല​യി​ൽ അ​ല്ല മ​ധു​വി​ന് സ്ഥാ​ന​മെ​ന്നും മ​റി​ച്ച് സാം​സ്കാ​രി​ക നാ​യ​ക​സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് മ​ധു അ​റി​യ​പെ​ടു​ന്ന​തെ​ന്നും പ​ത്മ​വി​ഭൂ​ഷ​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. തന്‍റെ പേ​രി​ൽ അ​ടൂ​രി​ൽ പൊ​തുറോ​ഡി​ന് പേ​രി​ട്ട് ത​ന്നെ വി​സ്മ​യപെ​ടു​ത്തി​യ ജ​ന​നേ​താ​വു​ണ് മ​ധു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

വൈ​ഗ പി.​എ​ൻ. പ​ണി​ക്ക​ർ പു​ര​സ്കാ​ര സ​മ​തി ജൂ​റി ചെ​യ​ർ​മാ​ൻ ഡോ. ​എ. എ​സ് പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ബി​ന്നി സാ​ഹി​തി, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വി​ജ​യ​കു​മാ​ർ, ഹരിച ന്ദ്ര​ബാ​ബു, ഷീ​ബ ബി​ജു,ഡോ. ​മീ​ര നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up