x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​ദി​ന വ​യ​ലാ​ർ രാ​മ​വ​ർ​മ സം​ഗീ​തോ​ത്സ​വം 15 മു​ത​ൽ


Published: June 14, 2026 06:39 AM IST | Updated: June 14, 2026 06:39 AM IST

തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്ക‌ാ​രി​ക വേ​ദി​യും ചെ​മ്പൈ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന വ​യ​ലാ​ർ രാ​മ​വ​ർ​മ ക​ർ​ണാ​ട​ക സം​ഗീ​തോ​ത്സ​വം 15 മു​ത​ൽ 19 വ​രെ ശ്രീ​വ​രാ​ഹം അ​യോ​ദ്ധ്യ ന​ഗ​ർ ചെ​മ്പൈ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ക്കും.

15ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​ജ​യ​കു​മാ​ർ, റി​ട്ട. ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, പ​ത്മ​ശ്രീ കെ. ​ഓ​മ​ന​ക്കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

16ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജി. രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​കും. സി. ​നീ​ല​ക​ണ്‌​ഠ​ൻ സ്വാ​ഗ​തം പ​റ​യും. മു​ൻ മേ​യ​ർ അ​ഡ്വ. കെ. ​ച​ന്ദ്രി​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 6.15ന് ​ഡി.​ആ​ർ. ഭ​ര​ത്കൃ​ഷ്‌​ണ​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി​യു​ണ്ടാ​കും.

17ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്‌​ത സം​ഗീ​ത​ജ്ഞ അ​രു​ന്ധ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 6.15ന് ​കു​മാ​രി രേ​വ​തി എ​സ്. ശ​ർ​മ​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി ന​ട​ക്കും.

18ന് ​വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​എം.​ആ​ർ. ത​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​കാ​രി ഗി​രി​ജ സേ​തു​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 6.15ന് ​കു​മാ​രി അ​രു​ണി​മ അ​ശോ​ക് ന​യി​ക്കു​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി​യു​ണ്ടാ​കും.

19ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി.​സി. വി​ഷ്‌​ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജി. രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ​യ​ലാ​ർ രാ​മ​വ​ർ​മ ക​ർ​ണ്ണാ​ട​ക സം​ഗീ​ത പു​ര​സ്‌​കാ​രം പ്ര​ഫ. വൈ​ക്ക വേ​ണു​ഗോ​പാ​ലി​നു സ​മ​ർ​പ്പി​ക്കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up