നെടുമങ്ങാട: ഒന്നര വയസുകാരൻ അർഷിത് മരിച്ച സംഭവത്തിൽ നെടുമങ്ങാട് ഡിവൈഎസ് പിക്കെതിരെ കുഞ്ഞിന്റെ അമ്മുമ്മ റീന. കുഞ്ഞിനെ അഷ്കർ മർദിചെന്ന സംശയം ഡിവൈഎസ്പിയോട് പറഞ്ഞിരുന്നതായി റീന പറഞ്ഞു. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനു പിന്നാലെ റീന നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
തന്റെ ജീവിതത്തിൽ റീന സ്ഥിരം ശല്യമാകുന്നെന്ന് അഖില മുൻപ് നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ റീനയെ ഡിവൈഎസ്പി ഓഫിസിൽ വിളിപ്പിച്ചിരുന്നു.
റീന എത്തുമ്പോൾ അഷ്കറും അഖിലയും കുഞ്ഞും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ഡിവൈഎസ്പിയെ കണ്ടെന്നും സംശയങ്ങൾ അറിയിച്ചതായും റീന പറഞ്ഞു. അതേ സമയം അഖിലയുടെ പരാതിയിൽ റീനയെ വിളിപ്പിക്കുകയും ശല്യം ചെയ്യരുതെന്നു പറയുകയും ചെയ്തിരുന്നതായി ഡി വൈ എസ്പി പറഞ്ഞു.