ബെയ്റൂട്ട്: ഇസ്രയേൽ സൈന്യം കടന്നുകയറിയതിനെത്തുടർന്ന് തെക്കൻ ലബനീസ് പ്രദേശത്തുനിന്ന് ലബനൻ സൈന്യം പിൻവാങ്ങി.
തെക്കൻ നഗരമായ നബത്തിയയിൽനിന്നും സമീപഗ്രാമപ്രദേശങ്ങളിൽനിന്നും ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനെത്തുടർന്നാണ് കഫാർ ടെബ്നിറ്റിലെ സൈനിക ബാരക്കുകളിൽനിന്ന് സൈന്യത്തെ ലബനൻ പിൻവലിച്ചത്. നബത്തിയയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
നബത്തിയയിൽ ഷെല്ലാക്രമണവും നടന്നു. തെക്കൻ ലബനനിലെ വലിയൊരു ഭാഗം ഇസ്രയേലിന്റെ കൈവശമാണ്. ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 3,700ലധികം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളയുടെ ആക്രമണത്തിൽ 30 ഇസ്രേലി സൈനികരും ഒരു പ്രതിരോധ കരാറുകാരനും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Tags : Israel southern Lebanon crossed