x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​നം നടത്തി


Published: June 14, 2026 05:34 AM IST | Updated: June 14, 2026 05:34 AM IST

മന്ത്രി എ.പി. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം

കോ​ഴി​ക്കോ​ട്: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.

രോ​ഗി​യു​ടെ​യും അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി, അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത​യും മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. മു​മ്പ് നി​പ ബാ​ധ​യു​ണ്ടാ​യ​പ്പോ​ള്‍ സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ തു​ട​ര​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും രോ​ഗി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ഇ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​താ​യും​ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍) സം​ഘ​വു​മാ​യും മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

യോ​ഗ​ത്തി​ല്‍ എ​ഡി​എം​പി അ​ഖി​ല്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. റീ​ത്ത, ഡി​എം​ഒ ഡോ. ​വി പി ​രാ​ജേ​ഷ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജീ​ത്ത് കു​മാ​ര്‍, വ​ണ്‍ ഹെ​ല്‍​ത്ത് സെ​ന്‍റര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​വീ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, മ​റ്റു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up