പെരുമ്പൂളയിൽ പുതിയ കെഎസ്ആർടിസി ബസിന് സ്വീകരണം നൽകിയപ്പോൾ.
കൂടരഞ്ഞി: പഞ്ചായത്തിലെ പെരുമ്പൂള പ്രദേശത്തേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. പ്രദേശവാസികളുടെയും വിദ്യാർഥികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവീസ് അനുവദിച്ചത്. പെരുമ്പൂളയിൽ പുതിയ ബസിന് സ്വീകരണം നൽകി.
പരിപാടി സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാർ ബീഗം, പഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു പാണ്ടിയാലപ്പടവിൽ, ഷീബ റോയ്, വിനോദ് മഞ്ഞപ്പാറ എന്നിവർ പ്രസംഗിച്ചു.
ഫാ. ജോജോ ജോസഫ്, സണ്ണി പെരികലംതറപ്പേൽ, കെഎസ്ആർടിസി കൺട്രോളിംഗ് ഓഫീസർ ഷാജു, അജേഷ് കൊച്ചുകടുപ്പേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode