x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പി​ടി​യി​ല്‍


Published: June 14, 2026 05:40 AM IST | Updated: June 14, 2026 05:40 AM IST

ടി.​ടി.​വി​നോ​ദ​ൻ

ബാ​ലു​ശേ​രി: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ബാ​ലു​ശേ​രി കോ​ട്ട വേ​ട്ട​യൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 20 പ​വ​നി​ലേ​റെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കാ​ണാ​താ​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ടി.​ടി. വി​നോ​ദ​നെ ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ടി​യ​ങ്ങാ​ടു​ള്ള വീ​ടി​ന​ടു​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക്ഷേ​ത്ര​ത്തി​ലെ ഓ​ഡി​റ്റിം​ഗി​ലാ​ണ് എ​ട്ടു​മാ​സം മു​മ്പ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കോ​ട്ട ക്ഷേ​ത്ര​ത്തി​ന് പു​റ​മെ മ​റ്റ് മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​വി​ടെ​യൊ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി. സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പു​തു​താ​യി ചാ​ർ​ജ്ജ് എ​ടു​ത്ത എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ച​ത്.

കേ​സെ​ടു​ത്ത് എ​ട്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ കോ​ഴി​ക്കോ​ട് ഓ​ഫീ​സി​ലോ തി​രി​കേ എ​ല്‍​പി​ച്ച് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

കോ​ട്ട പാ​ര​മ്പ​ര്യ ട്ര​സ്റ്റി​യോ ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​രോ ആ​ണ് സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങേ​ണ്ട​ത്. പ്ര​തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​യ​തോ​ടെ സ്വ​ർ​ണം പൂ​ർ​ണ്ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് അ​ധി​കൃ​ത​ർ.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up