x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ: ജി​ല്ല​യി​ല്‍ ആ​ശ്വാ​സം, കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്ല


Published: June 14, 2026 05:38 AM IST | Updated: June 14, 2026 05:38 AM IST

നി​പ വ്യാ​പ​നം വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര സം​ഘം ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന് മ​ട​ങ്ങു​ന്നു.

കോ​ഴി​ക്കോ​ട്: രോ​ഗ​ബാ​ധി​ത​നാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ​ആ​രോ​ഗ്യ നി​ല ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​മ്പോ​ഴും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​ശ്വാ​സ​ക​ര​മാ​കു​ന്നു. ജൂ​ൺ 12നു ​നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള മൂ​ന്നു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. നി​പ രോ​ഗ​ബാ​ധി​ത​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത്.
സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ള്ള നാ​ലു പേ​രെ കൂ​ടി ഇ​ന്ന് നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​താ​യി 13 പേ​രെ കൂ​ടി സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​വ​രെ​ല്ലാ​വ​രും കു​റ​ഞ്ഞ റി​സ്ക് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ്.

ഇ​തോ​ടെ വ​ള​രെ ഉ​യ​ർ​ന്ന റി​സ്ക് വി​ഭാ​ഗ​ത്തി​ൽ നാ​ലു പേ​രും ഉ​യ​ർ​ന്ന റി​സ്ക് വി​ഭാ​ഗ​ത്തി​ൽ 14 പേ​രും കു​റ​ഞ്ഞ റി​സ്ക് വി​ഭാ​ഗ​ത്തി​ൽ 82 പേ​രും ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ 100 പേ​രാ​ണ് സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി ഡി​വി​ഷ​ൻ അഞ്ചിലെ 35 ​വീ​ടു​ക​ളി​ൽ കൂ​ടി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് സ​ർ​വ്വേ ന​ട​ത്തി. ഇ​തോ​ടെ ഡി​വി​ഷ​നി​ലെ 320 വീ​ടു​ക​ളി​ലെ​യും സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി.

രോ​ഗ​ബാ​ധി​ത​ൻ നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​സി​യു​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രോ​ഗി​യു​ടെ സ്ഥി​തി വി​ല​യി​രു​ത്തി ര​ണ്ടാ​മ​ത്തെ ഡോ​സ് മോ​ണോ​ക്ളോ​ണ​ൽ ആ​ന്‍റി​ബോ​ഡി ന​ൽ​കു​ന്ന​താ​യി​രി​ക്കും. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

പു​തു​താ​യി സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 13 പേ​രെ ഉ​ൾ​പ്പെ​ടെ സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ള്ള 100 പേ​രെ​യും ക​ണ്ട്രോ​ൾ റൂ​മി​ൽ നി​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ടു​ക​യു​ണ്ടാ​യി.

സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ 30 ഫോ​ൺ കോ​ളു​ക​ൾ ഇ​ന്ന് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് എ​ത്തി. ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള 80 കോ​ളു​ക​ളാ​ണ് ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​യ​ത്. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 76 പേ​രെ വി​ളി​ക്കു​ക​യും മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up