x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​റ​വു​ശാ​ല​യ്ക്ക് !


Published: June 14, 2026 04:36 AM IST | Updated: June 14, 2026 04:36 AM IST

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ അ​റ​വു​ശാ​ല​യി​ൽ മാ​ലി​ന്യം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ അ​റ​വു​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ. അ​റ​വു​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു വ്യാ​പ​ക പ​രാ​തി​ക​ളും ഉ​യ​രു​ന്നു. മൂ​ക്കു​പൊ​ത്താ​തെ ഒ​രു​നി​മി​ഷം പോ​ലും നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ വൃ​ത്തി​ഹീ​ന​മാ​ണിവിടം. ചു​റ്റും അ​ട്ടി​യ​ടു​ക്കി​വ​ച്ചി​ട്ടു​ള്ള മാലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ളി​ൽനിന്ന് പു​ഴു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ലി​ന​ജ​ലം പ​രി​സ​ര​മാ​കെ നി​റ​ഞ്ഞുകി​ട​ക്കു​ന്നു. ഇ​തി​ല്‍ കൊ​തു​കും കൂ​ത്താ​ടി​യും പു​ഴു​ക്ക​ളു​മാ​ണ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പ​രി​സ​ര​മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷ​മാ​ണ്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച അ​റ​വു​ശാ​ല യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ക​ശാ​പ്പി​നാ​യി സ്ഥാ​പി​ച്ച​താ​ണെ​ങ്കി​ലും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​വും മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളും തു​ട​രു​ക​യാ​ണ്. റിം​ഗ് റോ​ഡി​ൽ അ​ബാ​ൻ ജം​ഗ്ഷ​നും അ​ഴൂ​രി​നും മ​ധ്യേ​യാ​ണ് അ​റ​വു​ശാ​ല. പ്ര​ദേ​ശ​ത്തെ ഇ​റ​ച്ചി വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള മൃ​ഗ​ങ്ങ​ളെ ഇ​വി​ടെ എ​ത്തി​ച്ചാ​ണ് ക​ശാ​പ്പ് ചെ​യ്യു​ന്ന​ത്. അ​റ​വു​ശാ​ല​യോ​ടു ചേ​ർ​ന്നാ​ണ് വാ​ത​ക ശ്മ​ശാ​ന​വും.

മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ളു​ണ്ടോ ഇ​റ​ച്ചി ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണോ എ​ന്നി​വ മൃ​ഗ​ഡോ​ക്‌​ട​ർ പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ, ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളൊ​ന്നും ഇ​വി​ടെ ന​ട​ക്കാ​റി​ല്ല. ഒ​രു​ദി​വ​സം നി​ര​വ​ധി ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യാ​റു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലി​ത് 15 വ​രെ പോ​കും. പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​നം. 2019 ഓ​ഗ​സ്റ്റി​ലാ​ണ് അ​റ​വു​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും അ​റ​വു​ശാ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​ണ് പ്ര​ദേ​ശം. പ​രാ​തി​ക​ൾ ഉ​യ​ർ​ന്നാ​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up