x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വാ​ടി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണം; നി​വേ​ദ​നം ന​ൽ​കി


Published: June 14, 2026 05:27 AM IST | Updated: June 14, 2026 05:27 AM IST

മു​ക്കം: നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മാ​വു​ന്ന ത​ര​ത്തി​ൽ ചെ​റു​വാ​ടി​യി​ലേ​ക്ക് പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​കെ. കാ​സിം എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ. നാ​സ​റാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന്‍റെ ഗു​ണം ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എ​സ്.​എ. നാ​സ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെചെ​റു​വാ​ടി - കൊ​ടി​യ​ത്തൂ​ർ - മു​ക്കം കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​യി ഈ ​സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ നി​ല​യി​ലാ​ണ​ന്നും കോ​ള​ജ് കു​ട്ടി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ, സാ​ധാ​ര​ണ​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി യാ​ത്ര​ക്കാ​രു​ള്ള ഈ ​റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ൽ അ​ത് വ​ലി​യ വി​ജ​യ​മാ​യി മാ​റു​മെ​ന്നും എ​സ്.​എ. നാ​സ​ർ പ​റ​ഞ്ഞു.

ഷാ​ബു അ​ഹ​മ്മ​ദ്, കെ.​പി. അ​ഹ​മ്മ​ദ് കു​ട്ടി, എം.​പി. ജു​മൈ​ല, പി.​കെ.​സി. കു​ഞ്ഞോ​യി, ബം​ഗാ​ള​ത്ത് മു​ജീ​ബ്, എ​ൻ. മു​ഹ​മ്മ​ദ്, കു​ഞ്ഞു​മാ​യി എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up