x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ​യോ​ഗം നാ​ളെ; പ​ദ്മ​കു​മാ​റി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കി​ല്ല


Published: June 14, 2026 03:52 AM IST | Updated: June 14, 2026 03:52 AM IST

പ​ത്ത​നം​തി​ട്ട: എ. ​പ​ദ്മ​കു​മാ​റി​നെ​തി​രേ​യു​ള്ള ന​ട​പ​ടി ല​ഘൂ​ക​രി​ച്ച് മു​ഖം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​റി​നെ​തി​രേ​യു​ള്ള ന​ട​പ​ടി ച​ര്‍​ച്ച ചെ​യ്യാ​ന്‍ നാ​ളെ സി​പി​എം ജില്ലാ ക​മ്മി​റ്റി ചേ​രാ​നി​രി​ക്കേ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഭി​ന്നാ​ഭി​പ്രാ​യം തു​ട​രു​ന്നു.

ന​ട​പ​ടി ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കാ​തെ പ​ദ്മ​കു​മാ​റി​നെ സ്വാ​ഭാ​വി​ക​മാ​യി പു​റ​ത്തു​ക​ള​യാ​നാ​യി​രു​ന്നു നേ​തൃ​ത്വം ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സി​പി​എം നേ​തൃ​ത്വം പ​ദ്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന സം​സ്ഥാ​ന സ​മി​തി​യി​ലും പ​ദ്മ​കു​മാ​ര്‍ വി​ഷ​യം ക​ട​ന്നു​വ​ന്നി​രു​ന്നു.

പ​രാ​ജ​യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് പ​ദ്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​താ​ണെ​ന്ന​താ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍. കേ​സി​ല്‍ കു​ടു​ങ്ങു​മ്പോ​ള്‍ പ​ദ്മ​കു​മാ​ര്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

പ​ദ്മ​കു​മാ​റി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്താ​ല്‍ അ​ത് അ​ദ്ദേ​ഹ​ത്തെ ചൊ​ടി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ചി​ല നേ​താ​ക്ക​ള്‍​ക്കു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി ആ​ത്മ​ക​ഥ ത​യാ​റാ​കു​ന്നു​വെ​ന്നും അ​തി​ല്‍ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ര്‍​ട്ടി അം​ഗ​ത്വം താ​ന്‍ പു​തു​ക്കി​യി​ട്ടി​ല്ലെ​ന്നും പ​ദ്മ​കു​മാ​ര്‍ ചി​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ദൈ​വ​തു​ല്യ​നാ​യി ക​രു​തു​ന്ന​യാ​ള്‍ എ​ന്ന പേ​രി​ല്‍ കേ​സി​ന്‍റെ സ​മ​യ​ത്ത് അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സി​പി​എ​മ്മി​ലെ ചി​ല ഉ​ന്ന​ത​രെ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം പ​ദ്മ​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കു​ണ്ട്.

മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും കോ​ന്നി മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പ​ദ്മ​കു​മാ​ര്‍ ന​വം​ബ​ര്‍ 20നാ​ണ് ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​ട്ടി​ള​പ്പാ​ളി​ക്കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഡി​സം​ബ​ര്‍ ര​ണ്ടി​ന് ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു സ്വ​ര്‍​ണം ക​വ​രു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ഒ​ത്താ​ശ ചെ​യ്ത് കൂ​ട്ടു​നി​ന്ന​തി​ലൂ​ടെ കൊ​ള്ള​യ്ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലാ​ണ് പ​ദ്മ​കു​മാ​ര്‍. മൂ​ന്ന​ര മാ​സ​ത്തോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് പ​ത്മ​കു​മാ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ദ്മ​കു​മാ​റി​നെ പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ മാ​ത്ര​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. കേ​സി​ല്‍ അ​ന്തി​മ വി​ധി വ​ന്നി​ട്ടാ​കാം ന​ട​പ​ടി എ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ടെ സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ്മ​കു​മാ​റി​നു ക​ത്തു ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ താ​ന്‍ ബ​ലി​യാ​ടാ​യെ​ന്നും പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ദ്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെന്ന ആ​വ​ശ്യ​ത്തി​ലാ​യി​രു​ന്നു ജില്ലാ ക​മ്മി​റ്റി​യി​ലെ ഭൂ​രി​പ​ക്ഷ​വും. എ​ന്നാ​ല്‍ പ​ദ്മ​കു​മാ​റി​നെ ചൊ​ടി​പ്പി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​നാ​ണ് അ​ന്നും ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ​യും ന​ട​പ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍ മാ​ത്ര​മാ​യി ചു​രു​ക്കാ​നും സ​മ്മ​ര്‍​ദ​മു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up