അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോജി എം. ജോൺ , നഗരസഭാ ചെയർ
അങ്കമാലി: മെട്രോ റെയില്‍, ബൈപ്പാസ് പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് അങ്കമാലിയെ എറണാകുളം, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന വാണിജ്യ തലസ്ഥാനമാക്കി മാറ്റുന്നതിന് വ്യാപാരികളുടെ സഹകരണത്തോടെ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നും ഇതിനായി വ്യാപാരസമുച്ചയങ്ങളും പാര്‍ക്കിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് എന്‍.വി. പോളച്ചന് പറഞ്ഞു. വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണിന് സ്വീകരണം നല്കി. എസ്എസ്എല്‍സി സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വ്യക്തിഗത മികവിനുള്ള അംഗീകാരങ്ങള്‍ ലഭിച്ചവരെയും ആദരിച്ചു.
മുന്‍ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സാജു ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഡി. ജയന്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നന്‍, ജനറല്‍ സെക്രട്ടറി എല്‍ദോ സി. ഏബ്രഹാം, ട്രഷറര്‍ ജി.ഡി. പൗലോസ്, യൂണിറ്റ് ഭാരവാഹികളായ ഡെന്നി പോള്‍, ജോഷി ജോര്‍ജ്, ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ്, മനോജ് അലക്സ് മംഗലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam