x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ വ​ന​മ​ധ്യ​ത്തി​ലെ വി​ദ്യാ​ല​യം


Published: June 14, 2026 06:08 AM IST | Updated: June 14, 2026 06:08 AM IST

ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി വി​ലാ​സം സ്കൂ​ൾ.

മേ​പ്പാ​ടി: സ്ഥി​ര​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​തും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തു​മാ​യ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ഒ​രു വി​ദ്യാ​ല​യം. ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി വി​ലാ​സം ത​മി​ഴ് മീ​ഡി​യം ഗ​വ. പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് പേ​ടി​യോ​ടെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​നം. സ്കൂ​ളി​ന് ചു​റ്റു​മ​തി​ലോ വേ​ലി​യോ ഇ​ല്ല. 14 കു​ട്ടി​ക​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന​ത്.

നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ ജ​സി
കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് ഇ​വി​ടെ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ പോ​ലും ദൂ​ര​മി​ല്ല.

അ​ട്ട​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ൾ 2011ലാ​ണ് ക​ള്ളാ​ടി​യി​ലേ​ക്ക് മാ​റ്റി​യ​ത്. സ്കൂ​ളി​ന് അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷ​യോ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up