മുട്ടിലിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പ്രസംഗിക്കുന്നു.
കൽപ്പറ്റ: മണ്ണും മനുഷ്യനുമായുള്ള ബന്ധം ഒരിക്കലും വേർപിരിയാത്തവിധം പ്രകൃതിതന്നെ കോർത്തിണക്കിയതാണെന്നും അതിന്റെ പരിപോഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ്.
മുട്ടിലിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾതലം മുതൽ കാർഷിക സംസ്കാരം വളർത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും.
വനിതാ കൂട്ടായ്മകൾക്ക് കൃഷിയിൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ടി. ഗോപാലക്കുറുപ്പ്, പി.പി. ആലി, കെ.ഇ. വിനയൻ, സലിം മേമന, ബിനു തോമസ്, ജോയ് തൊടിത്തറ, നസീമ, എം.ഒ. ദേവസ്യ, ശശി പന്നിക്കുഴി,
എം. ഉഷ. മോഹൻദാസ് റാട്ടകൊല്ലി, സി. നൂറുദ്ദീൻ, സുന്ദർരാജ്, ഷിജു ഗോപാൽ, കെ. പദ്മനാഭൻ, ഉഷ തന്പി, ബഷീർ മടക്കിമല, കെ.വി. നിഷീദ്, ഒ.കെ. സക്കീർ,അഡ്വ. ഖാലിദ് രാജ, കെ.വി. ഇബ്രാഹിം, ഫൈസൽ പാപ്പിന, കെ.എൽ. ജോഷി, സുധീഷ്, ടോമി കാരാപ്പുഴ, ശാന്തനു തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad