x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി


Published: June 14, 2026 06:06 AM IST | Updated: June 14, 2026 06:06 AM IST

ക​ൽ​പ്പ​റ്റ: ഓ​ണ​ക്കാ​ലം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ. ഉ​ത്ത​രേ​ന്ത്യ​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഭാ​ര​ത് ഗൗ​ര​വ് സ്പെ​ഷ​ൽ ടൂ​റി​സ്റ്റ് ട്രെ​യി​ൻ സ​ർ​വീ​സും വി​വി​ധ ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​ണ് ഐ​ആ​ർ​സി​ടി​സി ഒ​രു​ക്കു​ന്ന​ത്.

12 ദി​വ​സം നീ​ളു​ന്ന​താ​ണ് ഭാ​ര​ത് ഗൗ​ര​വ് ടൂ​റി​സ്റ്റ് ട്രെ​യി​ൻ പാ​ക്കേ​ജ്. ഓ​ഗ​സ്റ്റ് 22ന് ​കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര.
അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മം, അ​ദ​ലാ​ജ് സ്റ്റെ​പ് വെ​ൽ, റാ​ണി കി​വാ​വ്, അ​ക്ഷ​ർ​ധാം ക്ഷേ​ത്രം, ഏ​ക​താ ന​ഗ​റി​ലെ സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി, ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട,രാ​ജ്ഘ​ട്ട്, ലോ​ട്ട​സ് ടെം​പി​ൾ, കു​ത്ത​ബ് മി​നാ​ർ, ഇ​ന്ത്യാ ഗേ​റ്റ്, ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ൽ, ജ​യ്പൂ​രി​ലെ അം​ബ​ർ കോ​ട്ട, സി​റ്റി പാ​ല​സ്, ജ​ന്ത​ർ മ​ന്ത​ർ, ഹ​വാ മ​ഹ​ൽ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​ൻ ഈ ​പാ​ക്കേ​ജി​ൽ അ​വ​സ​ര​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്, കൊ​ല്ലം, ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മം​ഗ​ലാ​പു​രം എ​ന്നി​വ ബോ​ർ​ഡിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ്.

പാ​ക്കേ​ജി​ൽ ഇ​ക്കോ​ണ​മി, സ്റ്റാ​ൻ​ഡേ​ർ​ഡ്, കം​ഫ​ർ​ട്ട്, സു​പ്പീ​രി​യ​ർ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ണ്. മൂ​ന്ന് നേ​ര​ത്തെ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം, ടൂ​ർ എ​സ്കോ​ർ​ട്ട്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം, യാ​ത്ര ഇ​ൻ​ഷ്വ​ൻ​സ് എ​ന്നി​വ ഓ​രോ ക്ലാ​സി​ന്‍റെ​യും ഭാ​ഗ​മാ​ണ്.

നോ​ണ്‍ എ​സി സ്ലീ​പ്പ​ർ യാ​ത്ര, നോ​ണ്‍ എ​സി ബ​ജ​റ്റ് ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സം, നോ​ണ്‍ എ​സി വാ​ഹ​ന യാ​ത്ര എ​ന്നി​വ​യ​ട​ങ്ങു​ന്ന ഇ​ക്കോ​ണ​മി ക്ലാ​സി​ന് 21,190 രൂ​പ​യാ​ണ് നി​ര​ക്ക്. 31,720 രൂ​പ​യു​ടെ സ്റ്റാ​ൻ​ഡേ​ർ​ഡ് ക്ലാ​സി​ൽ ത്രീ ​ട​യ​ർ എ​സി ട്രെ​യി​ൻ യാ​ത്ര, എ​സി ബ​ജ​റ്റ് ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സം, നോ​ണ്‍ എ​സി വാ​ഹ​ന​യാ​ത്ര സൗ​ക​ര്യ​മു​ണ്ട്. കം​ഫ​ർ​ട്ട് ക്ലാ​സി​ന് 37,570 രൂ​പ​യാ​ണ് നി​ര​ക്ക്. ത്രീ ​ട​യ​ർ എ​സി ട്രെ​യി​ൻ യാ​ത്ര, എ​സി ബ​ജ​റ്റ് ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സം, എ​സി വാ​ഹ​ന യാ​ത്ര എ​ന്നി​വ ല​ഭ്യ​മാ​ണ്. 52,870 രൂ​പ​യു​ടെ സു​പ്പീ​രി​യ​ർ ക്ലാ​സി​ൽ ടു ​ട​യ​ർ എ​സി ട്രെ​യി​ൻ യാ​ത്ര, ത്രീ​സ്റ്റാ​ർ ഹോ​ട്ട​ൽ താ​മ​സം, എ​സി വാ​ഹ​ന​യാ​ത്ര സൗ​ക​ര്യം ഉ​ണ്ടാ​കും.

ഒ​ന്പ​ത് ദി​വ​സ​ത്തെ സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര പാ​ക്കേ​ജി​ന് 1,55,200 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ഗ​സ്റ്റ് 14ന് ​കൊ​ച്ചി​യി​ൽ​നി​ന്നു പു​റ​പ്പെ​ടും. കാ​ഷ്മീ​ർ (ആ​റ് ദി​വ​സം), ഹൈ​ദ​രാ​ബാ​ദ് (നാ​ല് ദി​വ​സം), അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ആ​സാം (ഒ​ന്പ​ത് ദി​വ​സം) എ​ന്നി​വ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രാ പാ​ക്കേ​ജു​ക​ളാ​ണ്.

കാ​ഷ്മീ​ർ പാ​ക്കേ​ജി​ൽ ശ്രീ​ന​ഗ​ർ, പ​ഹ​ൽ​ഗാം, ഗു​ൽ​മാ​ർ​ഗ്, സോ​ൻ​മാ​ർ​ഗ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാം. 53,850 രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന​താ​ണ് നി​ര​ക്ക്. ഓ​ഗ​സ്റ്റ് 22ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ഹൈ​ദ​രാ​ബാ​ദ് പാ​ക്കേ​ജി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും രാ​മോ​ജി ഫി​ലിം സി​റ്റി​യും സ​ന്ദ​ർ​ശി​ക്കാം. ഓ​ഗ​സ്റ്റ് 27ന് ​കൊ​ച്ചി, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടും. നി​ര​ക്ക്: 26,250 രൂ​പ മു​ത​ൽ. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ ടു​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, ആ​സാം പാ​ക്കേ​ജ്. സെ​പ്റ്റം​ബ​ർ 15ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 60,100 രൂ​പ മു​ത​ലാ​ണ് നി​ര​ക്ക്.

ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ, എ​സി വാ​ഹ​നം, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ഹോ​ട്ട​ൽ താ​മ​സം, യാ​ത്രാ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ എ​ല്ലാ വി​മാ​ന​യാ​ത്രാ പാ​ക്കേ​ജു​ക​ളി​ലും ഉ​ൾ​പ്പെ​ടും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഭാ​ര​ത് ഗൗ​ര​വ് ട്രെ​യി​ൻ ടൂ​റി​ലും ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രാ പാ​ക്കേ​ജു​ക​ളി​ലും എ​ൽ​ടി​സി സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ത്തി​നും ബു​ക്കിം​ഗി​നും www.ircttcoursim.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. ഫോ​ണ്‍: തി​രു​വ​ന​ന്ത​പു​രം: 8287932095, എ​റ​ണാ​കു​ളം: 8287932082, കോ​ഴി​ക്കോ​ട്: 8287932098.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up