കണ്ടന്‍ചിറയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടെമ്പോ വാന്‍ ഇടിച്ച് മറിഞ്ഞ നിലയില്‍.
കുളത്തൂപ്പുഴ : മടത്തറ -കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ കാലവര്‍ഷം തുടങ്ങിയതോടെ അപകടം ഒഴിയുന്നില്ല. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിനു വഴി വയ്ക്കുന്നത്. മൂലം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് .
മറിയുകയും അപകടത്തില്‍ ഡ്രൈവറായ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സെല്വന് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ പൂര്‍ണമായും റോഡിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളുടെ സമോചിത ഇടപെടല്‍ മൂലം മറിഞ്ഞ വാഹനത്തില്‍ നിന്ന് ഡ്രൈവറെ പുറത്തെടുക്കുകയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. കാലിന്റെ മുറിവ് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുളത്തൂപ്പുഴ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിക്കുകയും റോഡില്‍ കിടന്ന വാഹനം ജെസിബി ഉപയോഗിച്ച് ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം മലയോര ഹൈവേയില്‍ ഉള്ള വളവുകളുടെ അശാസ്ത്രീയ നിര്‍മാണം ആണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശങ്ങളില്‍ അപകടം ഉണ്ടായാല്‍ ഫയര്‍ഫോഴ്സ് എത്താന്‍ മണിക്കൂറുകള്‍ എടുക്കുന്നു. ഇതിന് പരിഹാരമായി കുളത്തൂപ്പുഴയില്‍ ഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം
ആരും ചെവിക്കൊള്ളുന്നില്ല
കഴിഞ്ഞദിവസം കൂറ്റന്‍ മരം വീണ് മണിക്കൂറോളം റോഡ് ബ്ലോക്ക് ആയി കിടന്നിട്ടും ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയത് മൂലം രോഗികളും അന്തര്‍ സംസ്ഥാന യാത്രക്കാരും മണിക്കൂറോളം വലഞ്ഞു.
Tags : Local News Nattuvishesham Kollam