x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​പ്രീം​കോ​ട​തി വി​ധി വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം


Published: June 14, 2026 06:18 AM IST | Updated: June 14, 2026 06:18 AM IST

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ വീ​ട്ട​ക​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ധി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ​ത്.

സ്ത്രീ​ക​ളു​ടെ ഗാ​ർ​ഹി​ക ജോ​ലി​ക​ളെ അം​ഗീ​ക​രി​ച്ച് അ​വ​രു​ടെ സാ​ങ്ക​ല്പി​ക ശ​മ്പ​ളം 30,000 രൂ​പ​യാ​യി സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ചു. വീ​ട്ട​മ്മ എ​ന്ന വാ​ക്ക് ഇ​നി രാ​ഷ്‌​ട്ര​നി​ർ​മാ​താ​വ് എ​ന്ന് ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ട്ടെ​യെ​ന്നും കോ​ട​തി പ​റ​ഞ്ഞു.ഈ ​ച​രി​ത്ര​വി​ധി​യെ​ക്കു​റി​ച്ച്
സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​ത്രീ​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു

സു​പ്രീം​കോ​ട​തി വി​ധി ആ​ദ്യ ചു​വ​ടു​വെ​പ്പ്

അ​ടു​ക്ക​ള​പ്പ​ണി അ​ടി​മ​പ്പ​ണി​യാ​യി ക​രു​ത​പ്പെ​ട്ടൊ​രു കാ​ല​മു​ണ്ട്. സ്ത്രീ ​ജ​നി​ച്ച​തു​ത​ന്നെ അ​ടു​ക്ക​ള​പ്പ​ണി​ക്കെ​ന്നു ക​രു​തി​യ കാ​ലം. അ​വ​ളു​ടെ അ​ധ്വാ​ന​ത്തി​ന് ആ​രും വി​ല ക​ല്പി​ച്ചി​ല്ല. വീ​ട്ടി​ല്‍ സേ​വ​നം ചെ​യ്യു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ല്യം സ​മൂ​ഹം തി​രി​ച്ച​റി​യാ​നു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​ത്. കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​ര​ട്ടെ.

സി​ന്‍ ജോ​സ്ഫി​ന്‍ ജോ​ര്‍​ജ്
സൂം​ബ ഇ​ന്‍​സ്ട്ര​ക്‌ടര്‍
കൊ​ല്ലം

സ്ത്രീ ​സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ശ​ക്തി പ​ക​രും

വീ​ട്ട​മ്മ​മാ​ര്‍ രാ​ഷ്‌ട്ര നി​ര്‍​മാ​താ​ക്ക​ളാ​ണെ​ന്നും രാ​ഷ്ട്ര​ത്തി​ന്റെ​യും മ​നു​ഷ്യ​രു​ടെ​യും വ​ള​ര്‍​ച്ച​യ്ക്ക് അ​വ​ര്‍ സം​ഭാ​വ​ന ന​ല്‍​കു​ന്നു​ണ്ടെ​ന്നു​മു​ള്ള  സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശ​ക്തി പ​ക​രും.  വീ​ട്ട​മ്മ​യെ​ന്ന നി​ല​യി​ല്‍ സ്ത്രീ​ക​ള്‍ സാ​ധാ​ര​ണ ചെ​യ്യു​ന്ന ജോ​ലി​യി​ല്‍ അ​ധി​ക​വും വേ​ത​ന​മി​ല്ലാ​ത്ത കാ​ണാ​പ്പ​ണി​ക​ളാ​ണ്. വീ​ട്ട​മ്മ​മാ​രെ രാ​ഷ്‌ട്ര നി​ര്‍​മാ​താ​ക്ക​ള്‍ എ​ന്നാ​ണ് സു​പ്രീം​കോ​ട​തി വി​ശേ​ഷി​പ്പി​ച്ച​ത്.സ്ത്രീ​ക​ളു​ടെ അ​ന്ത​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ത​കു​ന്ന ഈ ​ന​ട​പ​ടി പ്ര​തീ​ക്ഷ​യേ​കു​ന്നു.   വി.​

ജെ. ബീ​ന. വീ​ട്ട​മ്മ, തി​രു​മു​ക്ക് , ചാ​ത്ത​ന്നൂ​ര്‍ 

 

സാ​മൂ​ഹി​ക സു​ര​ക്ഷ ന​ല്കു​ന്ന വി​ധി

സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും സ്ത്രീ​ക​ള്‍​ക്കു പ്ര​ദാ​നം ചെ​യ്യു​ന്ന​തും സേ​വ​ന​ത്തിന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കി​യു​ള്ള​തു​മാ​യ വി​ധി​യാ​ണി​ത്.

വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​നന്‍റെ മൂ​ല്യം 30,000 ത്തി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല. ഇ​തു​വ​രെ​യി​ല്ലാ​ത്ത ആ​ശ്വാ​സ​ വി​ധി​യാ​ണി​ത്. വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തെ ഇ​ത്ര​യെ​ങ്കി​ലും നോ​ക്കി കാ​ണു​ന്ന കോ​ട​തി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു

രാ​ധി​ക സു​കു​മാ​ര​ന്‍
ശ്രീ​ലം.
നെ​ല്ലി​പ്പ​ള്ളി
പു​ന​ലൂ​ര്‍

ആ​ത്മാ​ഭി​മാ​നം ഉ​യ​ര്‍​ത്തു​ന്നു

സ്ത്രീ​യു​ടെ അ​ധ്വാ​നം 30000 രൂ​പ​യി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ല. എ​ങ്കി​ലും കോ​ട​തി വി​ധി സ്ത്രീ​യു​ടെ ആ​ത്മാ​ഭി​മാ​നം ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കും. കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​ത്ത​റ സ്ത്രീ​ക​ളാ​ണ്. ജോ​ലി ചെ​യ്തു​കൂ​ടി കു​ടും​ബ​ത്തെ കൊ​ണ്ടു​പോ​കേ​ണ്ട ചു​മ​ത​ല ഇ​ന്ന് സ്ത്രീ​ക​ള്‍​ക്കു​ണ്ട്.                 

ബെ​റ്റ്‌​സി എ​ഡി​സ​ണ്‍പ്ര​സി​ഡ​ന്‍റ് , ജ്വാ​ല വി​മ​ന്‍​സ് പ​വ​ര്‍കൊ​ല്ലം

സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി

കു​ടും​ബ​ത്തി​ന്‍റെ പ​രി​പാ​ല​ന ന​ഷ്‌ടം എ​ന്ന ഇ​ന​ത്തി​ല്‍ പ്ര​തി​മാ​സം ചു​രു​ങ്ങി​യ​ത് 30,000 രൂ​പ ക​ണ​ക്കാ​ക്ക​ണ​മെ​ന്നു​ള്ള വി​ധി ച​രി​ത്ര​പ​ര​മാ​ണ്. വീ​ടു​ക​ളി​ല്‍ സ്ത്രീ​ക​ള്‍ ചെ​യ്യു​ന്ന ജോ​ലി​ക്കു പ​ണ​പ​ര​മാ​യ മൂ​ല്യം നി​ശ്ച​യി​ക്കു​ന്ന​തി​ന​പ്പു​റം അം​ഗീ​കാ​രം ന​ല്‍​ക​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ ല​ഭി​ച്ച​ത്. കു​ടും​ബ​കാ​ര്യ​ങ്ങ​ളും മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ളും നോ​ക്കി പ​രാ​തി​യും പ​രി​ഭ​വ​വു​മി​ല്ലാ​തെ ഉ​രു​കി തീ​രു​ന്ന വീ​ട്ട​മ്മ​മാ​ര്‍​ക്ക് ഇ​തൊ​രു അം​ഗീ​കാ​ര​മാ​ണ്.

അ​ലി​നി എ. ​ആ​ന്‍റണി
ക​ട​ന്ത്‌​തോ​ട്ട്, പു​ന​ലൂ​ര്‍
റി​ട്ട.കൃ​ഷി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌ടർ‍

അ​ന്ത​സും മാ​ന്യ​ത​യും ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന വി​ധി

സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ അ​ന്ത​സും മാ​ന്യ​ത​യും ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന ഈ ​വി​ധി സ്ത്രീ​ക​ള്‍ വെ​റും വീ​ട്ട​മ്മ​യോ അ​ടി​മ​ക​ളോ അ​ല്ലെ​ന്ന ബോ​ധം ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന​താ​ണ്. രാ​ഷ്ട്ര നി​ര്‍​മാ​ണ​ത്തി​ല്‍ സ്ത്രീ ​സ​മു​ഹ​ത്തി​നു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന വി​ധി, സ്ത്രീ​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​ത് കൂ​ടി​യാ​ണ്. വീ​ട്ട​മ്മ​യാ​ണെ​ങ്കി​ല്‍ പോ​ലും സ്ത്രീ​യു​ടെ മൂ​ല്യം ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന വി​ധി സ്ത്രീ ​സ​മൂ​ഹ​ത്തി​ന്റെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്പി​ന് കൂ​ടു​ത​ല്‍ ഉ​ത്തേ​ജ​നം പ​ക​രും.

ബി.എസ്. തു​ഷാ​ര ബി​ന്ദു
സ​ഹ​ക​ര​ണ ബാ​ങ്ക്
ഉ​ദ്യോ​ഗ​സ്ഥ, മീ​നാ​ട്

ച​രി​ത്ര​പ​ര​മാ​യ വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഒ​രു പ​ക്ഷി​യു​ടെ ര​ണ്ട് ചി​റ​കു​ക​ള്‍ പോ​ലെ​യാ​ണ്. രാ​ഷ്‌ട്ര നി​ര്‍​മാ​ണ​ത്തി​ല്‍ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍​ക്കും തു​ല്യ പ​ങ്കു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യി​ല്‍ തു​ല്യ​ത വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി അ​ത് ഒ​ന്നു​കൂ​ടി ഓ​ര്‍​മി​പ്പി​ക്കു​ക​യാ​ണ്. ശ​രീ​ര ഘ​ട​ന​യി​ലും കാ​യി​ക​ശേ​ഷി​യി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്ന​ത് ഒ​ഴി​ച്ചാ​ല്‍ ഉ​ന്ന​ത​മാ​യ ചി​ന്ത​യും പ്ര​വൃ​ത്തി​യും കൊ​ണ്ട് ഉ​ന്ന​ത ത​ല​ത്തി​ല്‍ എ​ത്തി​യ എ​ത്ര​യോ സ്ത്രീ​ക​ളു​ണ്ട്.

ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ കു​ടും​ബ​ത്തി​ല്‍ അ​ന്നം എ​ത്തി​ക്കേ​ണ്ട​ത് പു​രു​ഷ​ന്‍റെ ക​ര്‍​ത്ത​വ്യ​വും കു​ട്ടി​ക​ളെ നോ​ക്കി കു​ടും​ബം ന​ന്നാ​യി കൊ​ണ്ടു​പോ​കേ​ണ്ട​ത് സ്ത്രീ​യു​ടെ ക​ട​മ​യു​മാ​യി​രു​ന്നു.

അ​ന്ന് പു​രു​ഷ​ മേലക്കോയ്മ ന​ല്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ കാ​ലം മാ​റി. ഇ​ന്ന് പു​രു​ഷ​നെ​പ്പോ​ലെ​ ത​ന്നെ ജോ​ലി ചെ​യ്യു​ക​യും കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ നി​റ​വേ​റ്റു​ക​യും ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ണ്ട്. അ​വ​രാ​ണ് യ​ഥാ​ര്‍​ഥ രാ​ഷ്‌ട്ര നി​ര്‍​മാ​താ​ക്ക​ള്‍.

ഡോ. ​ഐ​ഷ, ഇ​ട​വ​ട്ടം
ചി​റ​ക്ക​ര. പ്രി​ന്‍​സി​പ്പ​ല്‍
ഐ​എ​ച്ച്ആ​ര്‍​ഡി, മു​ട്ട​ട,
എ​ഴു​ത്തു​കാ​രി

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up