കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച മതബോധന കണ്വന്ഷന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തി
വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ മതബോധന കണ്വന്ഷന് നടന്നു. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
വിശ്വാസ പരിശീലരംഗത്ത് നിസ്തുല സേവനം കാഴ്ചവയ്ക്കുന്ന മതാധ്യാപകരെ ബിഷപ് അഭിനന്ദിച്ചു. കണ്‍വന്‍ഷനില്‍ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ ക്ലാസ് നയിച്ചു. മതാധ്യാപന രംഗത്ത് സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് കെസിബിസി ഏര്‍പ്പെടുത്തിയ മതാധ്യാപക അവാര്‍ഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ് കണ്‍വന്‍ഷനില്‍ ആദരിച്ചു.
രൂപതയിലെ എ ഗ്രേഡ് കരസ്ഥമാക്കിയ 42 സണ്‍ഡേ സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്കി ആദരിച്ചു. 20 ഇടവകകളിലെ പിടിഎക്കും ബിഷപ് അവാര്‍ഡുകള്‍ കൈമാറി. 14 ഫൊറോനകളില്‍ നിന്നും ഓരോ മികച്ച മതാധ്യാപകരെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്കി ആദരിച്ചു. കൂടാതെ രൂപതയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും കണ്‍വന്‍ഷനില്‍ വിതരണം ചെയ്തു.
വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കല്ലയ്ക്കല്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നും 1800 ഓളം അധ്യാപകര്‍ എന്നിവർ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam