വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
കാലടി: അതിരപ്പിള്ളിയിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തുരത്തുന്ന കാട്ടാനകൾ ഓടിക്കയറുന്നത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുള്ള പ്രദേശത്തേക്ക് കയറുന്നതായും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നതായും ചൂണ്ടിക്കാട്ടി വെറ്റിലപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
വെറ്റിലപ്പാറ പാലത്തിലായിരുന്നു ഉപരോധസമരം. ഓടിയെത്തുന്ന ആനകൾ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുള്ള പ്രദേശത്ത് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതായി തോട്ടം തൊഴിലാളികൾ പരാതിപ്പെട്ടു.
ആന ശല്യം മൂലം തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും, തോട്ടം മേഖലയിലേക്ക് എത്തുന്ന ആനകൾ പുഴകടന്ന് വനത്തിലേക്ക് പോകുന്നില്ലെന്നുമാണ് ആക്ഷേപം.
പ്ലാന്റേഷൻ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിന്റെ ഫെൻസിംഗ് ആനത്താരിയിൽ ആയതിനാലാണ് ആനകൾ പുഴകടന്ന് കാടുകയറി പോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത് പ്രതിഷേധത്തിനിടെ അതിരപ്പിള്ളി സിഐ കാറിലെത്തിയതും വാക്ക് തർക്കത്തിനിടയാക്കി ഒടുവിൽ അയ്യമ്പുഴ പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒരു മണിക്കൂറോളം ചാലക്കുടി - അതിരപ്പിള്ളി അന്തർ സംസ്ഥാനപാതയിൽ വാഹനഗതാഗതം സ്തംഭിച്ചു.
Tags : Local News Nattuvishesham Ernakulam