x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശാ സ​മ​രം ച​രി​ത്ര​വി​ജ​യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ


Published: June 14, 2026 05:01 AM IST | Updated: June 14, 2026 05:01 AM IST

മൂ​വാ​റ്റു​പു​ഴ നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ശാ കേ​ര​ളം വി​ജ​യ​പാ​ത​യി​ല്‍ വി​ജ​യാ​ഘോ​ഷ സ​മ്മേ​ള​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: ഒ​രു വ​ര്‍​ഷ​ത്തോ​ളം മ​ഴ​യും വെ​യി​ലും സ​ഹി​ച്ച് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക സ​മ​ര​വും അ​വ​ര്‍ അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളും ക​ണ്ണീ​രും തി​രി​ച്ച​റി​ഞ്ഞ​ത് യു​ഡി​എ​ഫ് നേ​തൃ​ത്വ​മാ​ണെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ.

ആ​ശാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മേ​ഖ​ലാ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ആ​ശാ കേ​ര​ളം വി​ജ​യ​പാ​ത​യി​ൽ മു​ന്നോ​ട്ട്’ വി​ജ​യാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ര​മി​ക്കു​മ്പോ​ള്‍ ല​ഭി​ക്കേ​ണ്ട സാ​മൂ​ഹ്യ​സു​ര​ക്ഷാ ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഭാ​വി​യി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള ആ​ശാ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍, ബ്ലോ​ക്ക് അം​ഗം റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ്, പി.​എ​സ്.​എ. ല​ത്തീ​ഫ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പി. ​സി. ജോ​ര്‍​ജ്, സീ​ന​ത്ത് അ​സീ​സ്, അ​ബ്ദു​ൾ റ​സാ​ഖ്, അ​ബ്ദു​ല്‍ സ​മ​ദ്, വി​ജി മ​നോ​ജ്, കെ.​കെ. ശോ​ഭ, റെ​ജി വ​ര്‍​ഗീ​സ്, രേ​ഖ സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up