മൂവാറ്റുപുഴ: നഗരസഭയുടെ ഡമ്പിംഗ് യാര്‍ഡിലെ ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ നാഗ്പൂര്‍ ആസ്ഥാനമായുള്ള എസ്എംഎസ് കമ്പനിക്കെതിരെ നഗരസഭ നടപടികളിലേക്ക് നീങ്ങുന്നു.
മൂവാറ്റുപുഴ നഗരസഭയുള്‍പ്പെടെ കേരളത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് എസ്എംഎസ്. മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ കാലത്താണ് കമ്പനിക്ക് കരാര്‍ അനുവദിക്കപ്പെട്ടത്.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് കാരാര്‍ ഒപ്പുവച്ചിരിക്കുന്നത്. നഗരസഭയുടെ ഡമ്പിംഗ് യാര്‍ഡിലെ ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കമ്പനി സംസ്ഥാന സര്‍ക്കാരിനോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയും ഒരു മാസത്തെ കാലാവധി കൂടി അനുവദിക്കപ്പെടുകയും ചെയ്തു.
ഇതിനിടെ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. കൂടാതെ കമ്പനിയുടെ അനാസ്ഥയെക്കുറിച്ച് കെഎസ്ഡബ്ല്യുഎംപി ഡയറക്ടര്‍ എസ്. ദിവ്യയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നിരവധി തവണ കത്തുകളും ഇ-മെയിലുകളും അയച്ചിരുന്നുവെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ വിഷയത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ തീരുമാനമായി.
മഴക്കാലത്ത് ബയോ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനും, ആ കാലയളവില്‍ ആവശ്യമായ അധിക സുരക്ഷാ സംവിധാനങ്ങളും മറ്റ് സജ്ജീകരണങ്ങളും കമ്പനി ഒരുക്കണമെന്നും യോഗം നിര്‍ദേശിച്ചു. വൈസ് ചെയര്മാന് അബ്ദുള്‍ സലാം, സ്ഥിരംസമിതി അധ്യക്ഷരായ പി. രജിത, ജിനു മടേയ്ക്കല്‍, കെഎസ്ഡബ്ല്യുഎംപി ഉദ്യോഗസ്ഥര്‍, എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, എസ്എംഎസ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam