x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​മ​ല​യാ​റി​ന്‍റെ തീ​രം ഇ​ടി​ഞ്ഞു​


Published: June 14, 2026 04:30 AM IST | Updated: June 14, 2026 04:30 AM IST

മ​ണ​ത്ര കി​ഴ​ക്കേ​തി​ല്‍ എം.​ജി. കോ​ശി​യു​ടെ പു​ര​യി​ടം ന​ദി​യി​ലേ​ക്ക് ഇ​ടി​ഞ്ഞ നി​ല​യി​ല്‍.

തി​രു​വ​ല്ല: ക​ട​പ്ര പു​ളി​ക്കീ​ഴി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ക​ട​പ്ര ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ടു​ക്ക​ത്തി​ല്‍​പ​ടി ഭാ​ഗ​ത്തെ പു​തു​പ്പ​റ​മ്പി​ല്‍ മോ​ന്‍​സി പി. ​ഏ​ബ്ര​ഹാം, അ​യ​ല്‍​വാ​സി​ക​ളാ​യ മ​ണ​ത്ര കി​ഴ​ക്കേ​തി​ല്‍ എം.​ജി. കോ​ശി, സ​ഹോ​ദ​ര​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ തോ​മ​സ്, സ​ക്ക​റി​യ തോ​മ​സ് എ​ന്നി​വ​രു​ടെ ആ​റ് സെ​ന്‍റോ​ളം ഭൂ​മി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് പ​തി​ച്ച​ത്.

ന​ദീ​തീ​രം ഇ​ടി​ഞ്ഞ​താ​ഴ്ന്ന​ത് സി.​പി. ഏ​ബ്ര​ഹാ​മി​ന്‍റെ​യും എം.​ജി. കോ​ശി​യു​ടെ​യും വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കോ​ശി​യു​ടെ പു​ര​യി​ട​ത്തി​ല്‍ നി​ന്നി​രു​ന്ന മ​ര​ങ്ങ​ള​ട​ക്കം ആ​റ്റി​ലേ​ക്ക് പ​തി​ച്ച നി​ല​യി​ലാ​ണ്. റ​വ​ന്യു, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. നാ​ല് പു​ലി​മു​ട്ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഭാ​ഗ​ത്ത് തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ല്‍​ക്കെ​ട്ട് നി​ര്‍​മി​ക്കാ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up